Malappuram

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂരില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂരില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
X

തിരൂര്‍:പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഏഴൂര്‍ യൂനിറ്റും ഹെല്‍പ്പിങ്ങ് ഹാന്‍ഡ്‌സ് ഫൗണ്ടേഷന്‍ കോഴിക്കോടും സംയുക്തമായി ഏഴൂര്‍ എംഡിപിഎസ് യുപി സ്‌കൂളില്‍ സൗജന്യ കിഡ്‌നി രോഗ നിര്‍ണ്ണയ ക്യാംപ് സംഘടിപ്പിച്ചു.

2022 സെപ്തംബര്‍ 17 ന് കോഴിക്കോട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ ഡിവിഷനുകളുടെ കീഴില്‍ ഏരിയ തലങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന നാട്ടൊരുമകളുടെ തുടര്‍ച്ചയായിട്ടാണ് മെഡിക്കല്‍ ക്യാംപ് നടന്നത്.മെഡിക്കല്‍ ക്യാംപിനോടനുബന്ധിച്ച് ഏഴൂര്‍ എംഡിപിഎസ് യുപി സ്‌കൂള്‍ പരിസരത്ത് നടന്ന പൊതുപരിപാടി എസ്ഡിപിഐ തിരൂര്‍ മുനിസിപ്പല്‍ സെക്രട്ടറി ഇബ്രാഹിം പുത്തുതോട്ടില്‍ ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഏരിയ പ്രസിഡന്റ് കബീര്‍ ഇല്ലത്തപ്പാടം അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഏഴൂര്‍ യൂനിറ്റ് പ്രസിഡന്റ് ഫൈസല്‍ ബാബു സ്വാഗതവും മുജീബ് വരമ്പനാലക്കല്‍ ചടങ്ങിന് നന്ദിയും പറഞ്ഞു. സ്‌കൂള്‍ പഠനത്തോടൊപ്പം പാഠ്യേതരവിഷയമായി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി എന്ന തനിക്കേറെ ഇഷ്ടപ്പെട്ട മേഖലയില്‍ 100 മേനി വിജയം കൈവരിച്ച് നാടിന്റെ അഭിമാനമായി മാറിയ എംഡിപിഎസ് യുപി സ്‌കൂളിന്റെ സ്വന്തം കുട്ടികര്‍ഷകന്‍ മുഹമ്മദ് റിഷാലിനെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഏഴൂര്‍ യൂനിറ്റിന് വേണ്ടി ഏരിയ പ്രസിഡന്റ് കബീര്‍ ഇല്ലത്തപ്പാടം പൊന്നാട അണിയിക്കുകയും മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു.

ഏഴൂര്‍, പുല്ലൂര്‍, മുത്തൂര്‍, പയ്യനങ്ങാടി, അന്നാര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും എത്തിയ ധാരാളം ആളുകളെ ക്യാംപില്‍ വച്ച് സൗജന്യമായി പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തുകയും ശേഷം കിഡ്‌നി ഏര്‍ളി ഇവാലുവേഷന്‍ കോഴിക്കോട് (കെഇഇ) എന്ന സംഘടനയുടെ കണ്‍വീനര്‍ ശ്രീ അബ്ദുല്‍ അസീസിന്റെ രോഗപ്രതിരോധ ബോധവല്‍ക്കരണ പ്രഭാഷണവും നടന്നു.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും പോപുലര്‍ ഫ്രണ്ടിന് മേല്‍ ഇല്ലാത്ത വര്‍ഗീയതയും ഭീകരവാദവും ആരോപിച്ച് ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമുള്ള ആസൂത്രിത നീക്കങ്ങള്‍ ശക്തിയുക്തം നടക്കുമ്പോഴും അതിനെയെല്ലാം നിഷ്ഫലമാക്കുന്നതായിരുന്നു ക്യാംപിലെ ജനകീയ പങ്കാളിത്തം. ജനകീയ അടിത്തറ ശക്തമാണെന്ന് അഹങ്കരിക്കുന്ന പല പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളേയും അവഗണിച്ചുകൊണ്ട് പൊതുസമൂഹം ജാതിമതഭേദമന്യേ പോപുലര്‍ ഫ്രണ്ടിന് നല്‍കുന്ന അംഗീകാരവും പിന്തുണയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു എന്ന യാഥാര്‍ഥ്യം വീണ്ടും വീണ്ടും വിളിച്ചോതുന്നതായിരുന്നു ഇന്നലെ നടന്ന മെഡിക്കല്‍ ക്യാംപ്.

Next Story

RELATED STORIES

Share it