Malappuram

സ്വകാര്യാശുപത്രി ജീവനക്കാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ പിടിയില്‍

സ്വകാര്യാശുപത്രി ജീവനക്കാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ പിടിയില്‍
X

പെരിന്തല്‍മണ്ണ: നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ കൂടെ ജോലിചെയ്യുന്ന യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച രണ്ടുപേരെ പോലിസ് അറസ്റ്റുചെയ്തു. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ് (34) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇപ്രകാരമാണ്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി. മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി.

മയക്കിക്കിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാം പ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലിസ് ചൊവ്വാഴ്ച പെരിന്തല്‍മണ്ണയില്‍നിന്ന് ഇരുവരെയും അറസ്റ്റുചെയ്തു. എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it