Malappuram

കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ സംഘപരിവാര്‍ വിസിയെ അവരോധിക്കാന്‍ അനുവദിക്കില്ല: ഫ്രറ്റേണിറ്റി

കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ സംഘപരിവാര്‍ വിസിയെ അവരോധിക്കാന്‍ അനുവദിക്കില്ല: ഫ്രറ്റേണിറ്റി
X

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നോമിനിയായ പ്രഫ. കെ എം സീതിയുടെ നിയമനം വൈകിപ്പിച്ച് അദ്ദേഹത്തെ പ്രായാധിക്യ പ്രശ്‌നമുന്നയിച്ച് അയോഗ്യനാക്കാനും ബിജെപി നോമിനിയെ തദ്സ്ഥാനത്ത് അവരോധിക്കാനുള്ള കേരള ഗവര്‍ണര്‍ ആരിഫ് ഖാന്റെ നീക്കം അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. സര്‍ക്കാര്‍ നോമിനിയാരെന്നത് സംബന്ധിച്ച വിവരവും നോമിനികളെ ഇന്റര്‍വ്യൂ ചെയ്ത സെര്‍ച്ച് കമ്മിറ്റിയുടെ മിനുട്‌സും ദിവസങ്ങള്‍ക്ക് മുമ്പേ ലഭിച്ചിട്ടും ഗവര്‍ണര്‍ നിയമനം മനപൂര്‍വം വൈകിപ്പിക്കുകയാണ്. 60ഉം അതിന് മുകളില്‍ വയസ്സുള്ളവരും കാലിക്കറ്റ് സര്‍വകലാശാല വിസിയാവാന്‍ പാടില്ലെന്ന നിയമത്തെ മുന്നില്‍ വച്ച് പ്രഫ. സീതിക്ക് 60 വയസ് തികയും വരെ ഗവര്‍ണര്‍ നിയമനം നടത്തിയില്ല. മെയ് 28നകം നിയമനം നടത്തണമെന്ന് മുഖ്യമന്ത്രിയടക്കം ആവശ്യപ്പെട്ടിട്ടം ബിജെപി താല്‍പര്യത്തിന് വഴങ്ങിയാണ് ഗവര്‍ണര്‍ നിയമനം വൈകിപ്പിക്കുന്നത്.

മറുവശത്ത് ബിജെപി നോമിനിയായ സി എ ജയപ്രകാശിനെ നിയമിക്കാനായി സെര്‍ച്ച് കമ്മിറ്റിയിലെ യുജിസി പ്രതിനിധി എം ജഗദീഷ്‌കുമാര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിലൂടെ സംഘപരിവാര്‍ നാവായി എന്നും അറിയപ്പെടുന്ന ഗവര്‍ണറുടെ ലക്ഷ്യമെന്താണെന്ന് മറനീക്കി പുറത്തുവരികയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യസ രംഗത്തും സര്‍വകലാശാലകളിലും നടപ്പാക്കാന്‍ ശ്രമിക്കുന്ന കാവിവല്‍ക്കരണം തന്നെയാണ് കാലിക്കറ്റ് വിസി നിയമനത്തിലും സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ കേരളീയ സമൂഹം ഇതിനെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കും. സര്‍വകലാശാല കേന്ദ്രീകരിച്ചും രാജ്ഭവന്‍ കേന്ദ്രീകരിച്ചും ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഫ്രറ്റേണിറ്റി കാലിക്കറ്റ് സര്‍വകലാശാല കമ്മിറ്റി അറിയിച്ചു.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സര്‍വകലാശാല കണ്‍വീനര്‍ കെ കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.




Next Story

RELATED STORIES

Share it