- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂര്‍ ഹാര്‍ബറില്‍ യുവാവിനെ മര്‍ദ്ദിച്ച് കവര്‍ച്ച; പ്രതി പിടിയില്‍

താനൂര്‍: താനൂര്‍ ഹാര്‍ബറില്‍ ചൂണ്ടയിടുകയായിരുന്ന യുവാവിനെ മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. ചീരാന്‍ കടപ്പുറം പക്കിച്ചിന്റെ പുരയ്ക്കല്‍ അയ്യൂബി(44)നെയാണ് താനുര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ഒമ്പതിന് വൈകീട്ട് മൂന്നോടെ ഹാര്‍ബര്‍ പുലിമൂട്ടിന് സമീപം ചൂണ്ടയിടുകയായിരുന്ന പരപ്പനങ്ങാടി നെടുവ വടക്കെ വെള്ളരിസൂരജി(25)നെ മര്‍ദ്ദിച്ച് സ്വര്‍ണാഭരണവും പണവും കവര്‍ന്നെന്നാണ് പരാതി. യുവാവിന്റെ കഴുത്തിലെ മൂന്ന് പവന്റെ സ്വര്‍ണ ചെയിനും ഒരു പവന്റെ മോതിരവും പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്ന 32000 രൂപ, 30000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ന്നെന്നായിരുന്നു പരാതി. പ്രതിക്കെതിരേ ജില്ലയില്‍ വിവിധ പോലിസ് സ്‌റ്റേഷനുകളിലും മോഷണം, അടിപിടി, പിടിച്ചുപറി തുടങ്ങിയ കേസുകളുള്ളതായി പോലിസ് അറിയിച്ചു. സീനിയര്‍ സിവില്‍ പോലിസ് ഓഫീസമാരായ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ലിബിന്‍, ശ്രീജിത്ത്, മുഹമ്മദ് കുട്ടി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
RELATED STORIES
വെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ മോഷണം വ്യാപകമാക്കി ജൂത കുടിയേറ്റക്കാര്‍
5 July 2025 3:30 PM GMTകാട്ടുപന്നിയെ തുരത്താന്‍ സ്ഥാപിച്ച കെണിയില്‍ വയോധിക കുടുങ്ങി; മകന്...
5 July 2025 3:09 PM GMTനിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്; മലപ്പുറത്ത് 12 പേര്...
5 July 2025 3:04 PM GMTപീഡനക്കേസില്‍ ബിജെപി നേതാവിന്റെ മകന് അറസ്റ്റില്‍
5 July 2025 2:35 PM GMTഅഷ്റഫിന്റെയും അബ്ദുല്‍ റഹ്മാന്റെയും കൊലപാതകം: പ്രതിഷേധിക്കാന്‍...
5 July 2025 2:24 PM GMTഗോലാന്‍ കുന്നുകളുടെ മൂന്നിലൊന്ന് നല്കിയാല് ഇസ്രായേലുമായി...
5 July 2025 2:05 PM GMT