Malappuram

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ച ട്രൂനാറ്റ് മെഷീന്‍ നിലമ്പൂരിലേക്ക് മാറ്റി

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ച ട്രൂനാറ്റ് മെഷീന്‍ നിലമ്പൂരിലേക്ക് മാറ്റി
X

പെരിന്തല്‍മണ്ണ: കൊവിഡ് പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്ക് അനുവദിച്ച ട്രൂനാറ്റ് മെഷീന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ആരോപണം. ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നവര്‍ക്ക് സൗജന്യ പരിശോധന ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസമാണ് യന്ത്രം പെരിന്തല്‍മണ്ണയില്‍ എത്തിച്ചത്. എന്നാല്‍, മെഷീന്‍ നിലമ്പൂരിലേക്കുള്ളതായിരുന്നുവെന്നും മാറി പെരിന്തല്‍മണ്ണയിലേക്ക് എത്തിച്ചതാണെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം. പെരിന്തല്‍മണ്ണ നഗരസഭ, മേലാറ്റൂര്‍, മങ്കട ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ആരോഗ്യ വകുപ്പ് നല്‍കുന്ന പട്ടിക പ്രകാരം പരിശോധന നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

കൊവിഡ് വ്യാപിക്കുകയും പരിശോധനാ ഫലം വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ടു മണിക്കൂറിനുള്ളില്‍ ഫലമറിയുന്ന ട്രൂനാറ്റ് മെഷീന്‍ പെരിന്തല്‍മണ്ണയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കൊവിഡിന് പുറമേ ചില പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട പരിശോധനകളും ഇതില്‍ നടത്താനാവും. ഇതിനിടെ, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന രക്തബാങ്ക് ഗവേണിങ് ബോഡിയുടെ നേതൃത്വത്തില്‍ രക്ത ബാങ്കില്‍ മറ്റൊരു ട്രൂനാറ്റ് യന്ത്രം സ്ഥാപിച്ചിരുന്നു. 13 ലക്ഷം ചെലവിട്ട് സ്ഥാപിച്ച യന്ത്രത്തില്‍ ബിപിഎല്‍ വിഭാഗക്കാര്‍ക്കും മരണാനന്തരവുമുള്ള കൊവിഡ് പരിശോധനകളും സൗജന്യമാക്കിയിരുന്നു. ഇതിനു വേണ്ടി 15 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍നിന്ന് വാഗ്ദാനം ചെയ്തിരുന്നു.

Truenat machine allowed to Perinthalmanna District Hospital; but shifted to Nilambur

Next Story

RELATED STORIES

Share it