Malappuram

ഉള്ളണം ഫിഷറീസ് അഴിമതി: ഐഎന്‍എല്‍ പ്രതിഷേധ സമരം

ഉള്ളണം ഫിഷറീസ് ഓഫിസിന് മുന്നില്‍ പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്.

ഉള്ളണം ഫിഷറീസ് അഴിമതി: ഐഎന്‍എല്‍ പ്രതിഷേധ സമരം
X

പരപ്പനങ്ങാടി: ഉള്ളണം ഫിഷറീസ് കല്‍പ്പുഴ അഴിമതി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടുക, കുളം നവീകരണ ക്രമക്കേട് അന്വേഷിക്കുക എന്ന ആവശ്യവുമായി ഐഎന്‍എല്‍ പ്രതിഷേധ സമരം നടത്തി. ഉള്ളണം ഫിഷറീസ് ഓഫിസിന് മുന്നില്‍ പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം.

ഏഴര കോടിയുടെ പദ്ധതിയിലെ ക്രമക്കേടും അഴിമതിയും 2016ല്‍ പരാതിപെട്ടിട്ടും അന്വേഷണ റിപോര്‍ട്ടില്‍ നടപടി സ്വീകരിക്കാത്തത് വലിയ പ്രതിഷേധം തന്നെയാണന്നും ഇതിന് പിന്നിലുള്ള മുഴുവന്‍ തട്ടിപ്പുകാരേയും പുറത്ത് കൊണ്ട് വന്ന് ശിക്ഷിക്കണമെന്നും സമരം ഉദ്്ഘാടനം ചെയ്ത ഐഎന്‍എല്‍ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് സൈത് മുഹമ്മത് തേനത്ത് ആവശ്യപ്പെട്ടു.

അഴിമതിയിലൂടെ സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതി അട്ടിമറിച്ചവര്‍ നാടിന്റെ ശത്രുക്കളാണന്നും പദ്ധതി പൂര്‍ത്തികരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതിയിലെ ക്രമക്കേട് പുറത്ത് കൊണ്ട് വരുന്ന മാധ്യമങ്ങളെയടക്കം വേട്ടയാടുന്നത് അഴിമതിക്കാരുടെ ഭയപ്പാടില്‍ നിന്നാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി പി സലീം ബാബു, മുനിസിപ്പല്‍ പ്രസിഡന്റ് അബൂബക്കര്‍ ചിറമംഗലം, മുനിസിപ്പല്‍ സെക്രട്ടറി ഷാജി സമീര്‍ പാട്ടശ്ശേരി, എന്‍വൈഎല്‍ മുനിസിപ്പല്‍ പ്രസിഡന്റ് പി വി ഷംസു,പി പി അര്‍ഷാദ്, ലത്തീഫ് പരപ്പനങ്ങാടി സംസാരിച്ചു.ബഷീര്‍ മാസ്റ്റര്‍, എടശ്ശേരി കോയ, ഇ വി സെതലവി, ഷാഫി നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it