Malappuram

കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രിതനീക്കങ്ങളെക്കുറിച്ച് ജാഗ്രത വേണം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ

കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രിതനീക്കങ്ങളെക്കുറിച്ച് ജാഗ്രത വേണം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ
X

കൂട്ടിലങ്ങാടി/മലപ്പുറം: ആസന്നമായ ബലിപ്പെരുന്നാളിന്റെ ആഘോഷ പരിപാടികള്‍ നിയന്ത്രിച്ചാലും മതചിഹ്‌നമായി മുസ്‌ലിംകള്‍ ആചരിക്കുന്ന സാമൂഹിക പെരുന്നാള്‍ നമസ്‌കാരവും ബലികര്‍മവും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ മുശാവറ അഭ്യര്‍ഥിച്ചു.

പാര്‍ലമെന്റ് പാസാക്കിയ വിവാദ പൗരത്വനിയമത്തിന്റെ ചട്ടങ്ങളുണ്ടാക്കും മുമ്പ് മുന്‍നിയമങ്ങളുടെ മറവില്‍ ഗുജറാത്ത്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, പഞ്ചാബ്, ഹരിയാന എന്നീ സ്ഥലങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്ന മുസ്‌ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുള്ള ഉത്തരവ്, ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററെ മുന്‍നിര്‍ത്തി നടത്തുന്ന ജനദ്രോഹപരിഷ്‌കാരങ്ങള്‍, കശ്മീര്‍ ജനതയുടെ ഹിതത്തിന് വിരുദ്ധമായി അവിടെ നടത്തിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഒളിയജണ്ടകള്‍ നടപ്പാക്കാനുള്ള ആസൂത്രിത നീക്കങ്ങളെക്കുറിച്ച് സമൂഹം ജാഗ്രതരായിരിക്കണമെന്ന് ജംഇയ്യത്തുല്‍ ഉലമാ ആഹ്വാനം ചെയ്തു.

നിര്യാതനായ പ്രസിഡന്റ് ശൈഖുല്‍ ഉലമാ എന്‍ കെ മുഹമ്മദ് മൗലവി, നാദാപുരം ഖാസി മേനക്കോത്ത് അഹ്മദ് മൗലവി എന്നിവരുടെ പേരില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയ മുശാവറ പുതിയ പ്രസിഡന്റായി യു. അബ്ദുറഹിം മൗലവി കിടങ്ങഴിയെയും വൈസ് പ്രസിഡന്റായി കെ കെ കുഞ്ഞാലി മുസ്‌ല്യാരെയും തിരഞ്ഞെടുത്തു. കെ കെ അലിഹസന്‍ ബാഖവി ഒതുക്കുങ്ങല്‍, കെ ബി ഹംസക്കോയ മുസ്‌ല്യാര്‍ പാങ്ങോട് (തിരുവനന്തപുരം) എന്നിവരെ മുശാവറയിലേക്ക് തിരഞ്ഞെടുത്തു. 'ശൈഖുല്‍ ഉലമാ സ്മൃതി' തയ്യാറാക്കുന്നതിന് സമിതിയെ അധികാരപ്പെടുത്തി.

മൗലാനാ യു അബ്ദുറഹിം മൗലവി അദ്ധ്യക്ഷത വഹിച്ചു. ചെറുകര അസ്ഗര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. എ നജീബ് മൗലവി, കെ എ സമദ് മൗലവി, യു അലി മൗലവി, ഇ.എം അബൂബക്കര്‍ മൗലവി, കെ കെ കുഞ്ഞാലി മുസ്‌ല്യാര്‍, സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍, കെ ബീരാന്‍ കുട്ടി മുസ്‌ല്യാര്‍, ഇ കെ മൊയ്തീന്‍കുട്ടി മൗലവി, സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അരൂര്‍ അഹമ്മദ് ബാഖവി, പരപ്പനങ്ങാടി ഖാസി മുഹമ്മ കോയ തങ്ങള്‍, സയ്യിദ് ഹസ്സന്‍ സഖാഫ് തങ്ങള്‍ കൊടക്കല്‍, ചൊവ്വര യൂസുഫ് മുസ്‌ല്യാര്‍, പി അലി അക്ബര്‍ മൗലവി, ബത്തേരി മുഹമ്മദ് വഹബി,എന്‍.എം.മുഹമ്മദ് നൂറാനി, അബ്ദുറഹ്മാന്‍ ബാഖവി വര്‍ക്കല, എം പി എം ബശീര്‍ മുസ്‌ല്യാര്‍ മൂന്നിയൂര്‍, എ എന്‍ സിറാജുദ്ദീന്‍ മൗലവി, പടിഞ്ഞാറയില്‍ അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, മുജീബ് വഹബി നാദാപുരം, കൂരാട് മുഹമ്മദലി വഹബി, എം കെ അബ്ദുല്‍ നാസര്‍ വഹബി കടൂപ്പുറം, കെ യു ഇസ്ഹാഖ് ഫലാഹി ചാലപ്പുറം എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it