Palakkad

മാമാങ്കം കലാമേളയ്ക്ക് കൊടിയിറങ്ങി; കോഴിക്കോട് ജേതാക്കള്‍

65 പോയിന്റുമായി കൊച്ചിന്‍ സെന്റര്‍ രണ്ടാം സ്ഥാനവും 62 പോയിന്റോടെ കണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐ ഐ എ പാലക്കാട് സബ് സെന്ററാണ് പ്രഥമ കലോത്സവത്തിന് ആതിഥ്യം വഹിച്ചത്

മാമാങ്കം കലാമേളയ്ക്ക് കൊടിയിറങ്ങി; കോഴിക്കോട് ജേതാക്കള്‍
X

പാലക്കാട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട്‌സ് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐ ഐ എ) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാമാങ്കം കലോല്‍സവത്തില്‍ 66 പോയിന്റുകളോടെ കോഴിക്കോട് സെന്റര്‍ ജേതാക്കളായി. 65 പോയിന്റുമായി കൊച്ചിന്‍ സെന്റര്‍ രണ്ടാം സ്ഥാനവും 62 പോയിന്റോടെ കണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐ ഐ എ പാലക്കാട് സബ് സെന്ററാണ് പ്രഥമ കലോത്സവത്തിന് ആതിഥ്യം വഹിച്ചത്. മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായിരുന്നു.

ആര്‍ക്കിടെക്റ്റും അധ്യാപകയും ചിത്രകാരിയും സംരംഭകയും മോഡലും നര്‍ത്തകിയുമായിരുന്ന അശ്വതി മോഹന്റെ സ്മരണയ്ക്കായി ഐ ഐ എ 2021 ല്‍ നടത്തിയ നേതൃത്വ ക്യാമ്പായ കളരിയില്‍ വച്ചാണ് ഐ ഐ എ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ എല്‍ ഗോപകുമാര്‍ മാമാങ്കം കലാമേളയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കലോല്‍സവത്തിന്റെ ഭാഗമായി ഓഫ് സ്‌റ്റേജിലും ഓണ്‍ സ്‌റ്റേജിലുമായി പത്തോളം വിഭാഗങ്ങളിലാണ് കലാമല്‍സരങ്ങള്‍ നടന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചിന്‍, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ സെന്ററുകളെ പ്രതിനിധീകരിച്ചാണ് മത്സരാര്‍ഥികള്‍ മാറ്റുരച്ചത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ മാമാങ്കം കലോത്സവം സംഘടിപ്പിക്കും.

വിജയികള്‍ക്ക് ഐ ഐ എ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ എല്‍. ഗോപകുമാറും വൈസ് ചെയര്‍മാന്‍ വിനോദ് സിറിയക്കും ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു. സമാപന ചടങ്ങില്‍ ഐ ഐ എ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍എല്‍. ഗോപകുമാര്‍, സെക്രട്ടറി ബിനുമോള്‍ ടോം, വൈസ് ചെയര്‍മാന്‍ വിനോദ് സിറിയക്, പാലക്കാട് ചാപ്റ്റര്‍ ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് അനൂപ് കെ നായര്‍, സെക്രട്ടറി എസ് . കൃഷ്ണകുമാര്‍, ട്രഷറര്‍ എസ്.കാറല്‍ മാക്‌സ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജി. മുരളി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it