Palakkad

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍
X

പാലക്കാട്: പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ വെയ്റ്റിങ് ഹാളില്‍നിന്ന് ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളെ അറസ്റ്റ് ചെയ്തു. പാലക്കാട് എക്‌സൈസ് റേഞ്ചും പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒഡീഷ കോരപ്പുട്ട് സ്വദേശികളായ നരേന്ദ്രനായക് (35), മഹാദേവ് ബത്ര (35) എന്നിവരെ അറസ്റ്റ് ചെയ്തത്.

പൊതുവിപണിയില്‍ നാലുലക്ഷത്തോളം രൂപ വിലവരുന്ന ഈ കഞ്ചാവ് കൊല്ലം കൊട്ടാരക്കര ഭാഗത്തേയ്ക്ക് ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് പ്രതി വെളിപ്പെടുത്തിയത്. ഇതിന് മുമ്പും കേരളത്തിലേക്ക് പലതവണ കഞ്ചാവ് കടത്തിയിട്ടുണ്ട്. ഒഡീഷയില്‍നിന്ന് ധന്‍ബാദ് എക്‌സ്പ്രസില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പാലക്കാടെത്തിച്ച് അവിടെനിന്നും കേരള എക്‌സ്പ്രസില്‍ കൊല്ലത്തേക്ക് കൊണ്ടുപോവുന്നതിനായി പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വിശ്രമമുറിയില്‍ ഇരിക്കുമ്പോഴാണ് പ്രതികളെ പിടികൂടുന്നത്.

ആര്‍പിഎഫ് സിഐ എന്‍ കേശവദാസ്, എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍ ശ്രീനിവാസന്‍, ആര്‍പിഎഫ് എസ്‌ഐ എ പി ദീപക്, എഎസ്‌ഐ സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ അശോക്, കോണ്‍സ്റ്റബിള്‍ വി സാവിന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സജീവ്, ടി സി മധു, എ രാജീവ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it