Palakkad

വാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍

വാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
X

പാലക്കാട്: വാളയാറില്‍ കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പഴം കൊണ്ടുവരുന്ന പെട്ടിയില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവും ഡ്രൈവറും പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് വാളയാര്‍ ടോള്‍പ്ലാസയില്‍ ബിജെപി നേതാവും കിഴക്കഞ്ചേരി സ്വദേശിയുമായ പ്രസാദ് സി നായരും ഡ്രൈവര്‍ പ്രശാന്തും പിടിയിലായത്.

കര്‍ണാടക രജിസ്ട്രേഷനുള്ള കാറിലായിരുന്നു പണം കടത്തിയത്. പഴം കൊണ്ടുവരുന്ന പെട്ടിയിലായിരുന്നു നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ബിസിനസ് ആവശ്യത്തിനുള്ള പണമാണിതെന്നാണ് പ്രസാദ് പോലിസിന് നല്‍കിയ മൊഴി. എന്നാല്‍ ഇതുസംബന്ധിച്ച് രേഖകളൊന്നും ഇവര്‍ക്ക് ഹാജരാക്കാന്‍ സാധിച്ചില്ല.

സംഭവത്തെ തുടര്‍ന്ന് പ്രസാദിന്റെ വീട്ടിലും പോലിസ് പരിശോധന നടത്തി. നേരത്തെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കൊടകര കളപ്പണക്കേസില്‍ തുടര്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു.






Next Story

RELATED STORIES

Share it