- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രമ്യ ഹരിദാസ് ഉള്‍പ്പെട്ട ഹോട്ടല്‍ വിവാദം; വി ടി ബല്‍റാം അടക്കം ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്

പാലക്കാട്: വാരാന്ത്യ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തു. മുന്‍ എംഎല്‍എ വി ടി ബല്‍റാം, പാളയം പ്രദീപ് എന്നിവര്‍ ഉള്‍പ്പടെയുള്ള സംഘത്തിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. വധഭീഷണി, കൈയേറ്റം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
നേരത്തെ ഹോട്ടല്‍ ഉടമയ്‌ക്കെതിരേ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തിരുന്നു. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ചോദ്യം ചെയ്ത തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ചെന്ന യുവാവിന്റെ പരാതിയില്‍ പാലക്കാട് കസബ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരാതിക്കാരനായ യുവാവാണ് വീഡിയോ ചിത്രീകരിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികില്‍സ തേടി.
കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു കേസിനാസ്പദമായ സംഭവം. ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്, തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍, പാര്‍സല്‍ വാങ്ങാനെത്തിയതാണെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നതെന്നുമായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം.
RELATED STORIES
അഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTഹാസനില്‍ മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMTജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന കോടതി വിധികള്‍ ചൂണ്ടിക്കാട്ടി...
3 July 2025 2:20 PM GMTയുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMTമെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
3 July 2025 12:20 PM GMT