Palakkad

എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം നടന്നു

എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം നടന്നു
X

പാലക്കാട്: അടുത്ത മൂന്ന് വര്‍ഷ കാലയളവിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി മീറ്റിങ് ജില്ലാ ഓഫീസില്‍ ചേര്‍ന്നു. സംസ്ഥാന ജന.സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി ബഷീര്‍ മൗലവി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി നന്ദിയും പറഞ്ഞു. ജില്ലാ വൈ. പ്രസിഡന്റ് അലവി കെ ടി, ജില്ലാ ജന.സെക്രട്ടറി ബഷീര്‍ കൊമ്പം, ജില്ലാ സെക്രട്ടറിമാരായ ഉമ്മര്‍ മൗലവി, റുഖിയ അലി, മജീദ് ഷൊര്‍ണൂര്‍, മറ്റ് ജില്ലാ കമ്മറ്റിയംഗങ്ങളും നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it