Thiruvananthapuram

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളിയായ യുവ എന്‍ജിനീയര്‍ ദോഹയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളിയായ യുവ എന്‍ജിനീയര്‍ ദോഹയില്‍ മരിച്ചു
X


തിരുവനന്തപുരം: പള്ളിനട കഴക്കൂട്ടം സ്വദേശിയും യുവ എന്‍ജിനീയറുമായ റഈസ് നജീബ് (21) ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ മരിച്ചു. ഖത്തര്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിചെയ്യുന്ന നജീബ് ഹനീഫയുടെയും ഖത്തര്‍ എനര്‍ജിയില്‍ ജോലി ചെയ്യുന്ന ഷഹീന നജീബിന്റെയും മകനാണ് റഈസ്.

യുകെയില്‍ നിന്നും എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി ദോഹയില്‍ തിരിച്ചെത്തിയ റഈസിന് ദുബായിലെ ഒരു കമ്പനിയില്‍ ജോലിക്കായി ഇന്ന് രാവിലെയാണ് ഓഫര്‍ ലെറ്റര്‍ ലഭിച്ചത്. സഹോദരന്‍ ഫായിസ് നജീബ്. സഹോദരി റൗദാ നജീബ്. എല്ലാവരും കുടുംബസമേതം ഖത്തറിലാണ്.പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തകനാണ് റഈസിന്റെ പിതാവ് നജീബ് ഹനീഫ. പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീര്‍ ഹനീഫ പിതൃ സഹോദരനാണ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെല്‍ഫെയര്‍ റിപ്രാടിയേഷന്‍ വിങ്ങ് അറിയിച്ചു. റഈസ് നജീബിന്റെ നിര്യാണത്തില്‍ പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി.


Next Story

RELATED STORIES

Share it