Thiruvananthapuram

അല്‍ഫ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗം: അനുശോചിച്ച് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയും അല്‍ഹാദി അസോസിയേഷനും

ജാമിഅ ഹിദായത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് അംഗവും സമുദായ സ്‌നേഹിയുമായ അല്‍ഫ ഹാജി, അല്ലാഹുവിനെ ഭയന്ന ഉദാരമതിയായിരുന്നുവെന്ന് അല്‍ ഹാദി അസോസിയേഷന്‍ പ്രസിഡന്റ് ഹസ്രത്ത് മാഹീന്‍ ഹാദി

അല്‍ഫ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗം: അനുശോചിച്ച് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയും അല്‍ഹാദി അസോസിയേഷനും
X

തിരുവനന്തപുരം: മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റി ജനറല്‍സെക്രട്ടറിയും മണക്കാട് സെന്‍ട്രല്‍ ജുമാമസ്ജിദ് പ്രസിഡന്റും വിവിധസംഘടനകളുടെ ത്തരവാദിത്തങ്ങള്‍ വഹിച്ചിരുന്ന അല്‍ഫ അബ്ദുല്‍ഖാദര്‍ ഹാജി, മാതൃകാ വ്യക്തിത്വമായിരുന്നുവെന്ന് മുസലിം കോര്‍ഡിനോഷന്‍ കമ്മിറ്റി പ്രസിഡന്റ് കായിക്കര ബാബു. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വിവിധ മുസ്‌ലിംസംഘടനകളുടെ ഐക്യത്തിനും,സമുദായത്തിനെതിരേ വരുന്ന വെല്ലുവിളികളെ നേരിടുന്നതിലും അല്‍ഫ ഹാജി കാട്ടിത്തന്ന നേതൃപാടവം അവിസ്മരണീയമാണ്.

സ്‌നേഹസമ്പന്നനും, സൗമ്യ സ്വഭാവക്കാരനും, ജീവകാരുണ്യപ്രവര്‍ത്തകനുമായ അല്‍ഫ ഹാജി സമുദായത്തിന്റെ ക്ഷേമത്തിനും സമൂഹത്തിന്റെ നന്മയ്ക്കും നല്‍കിയ വിലപ്പെട്ട സംഭാവന എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതാണെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ അറിയിച്ചു.

അല്ലാഹുവിനെ ഭയന്ന ഉദാരമതിയെന്ന് അല്‍ ഹാദി അസോസിയേഷന്‍


പൂന്തുറ: ജാമിഅ ഹിദായത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് അംഗവും സമുദായ സ്‌നേഹിയും സേവകനുമായ അല്‍ഫ അബ്ദുല്‍ ഖാദിര്‍ ഹാജി, അല്ലാഹുവിനെ ഭയന്ന ഉദാരമതിയായിരുന്നുവെന്ന് അല്‍ ഹാദി അസോസിയേഷന്‍ പ്രസിഡന്റ് ഹസ്രത്ത് മാഹീന്‍ ഹാദി. വലിയ സമ്പത്തിനുടമയായിരുന്നുവെങ്കിലും തന്റെ സമ്പത്തില്‍ ഹറാം കലരാതിരിക്കാന്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെ പുനര്‍നിര്‍മാണ വേളയില്‍ സാമ്പത്തിക ഞെരുക്കമുണ്ടായിട്ടും ഹറാമായ സമ്പാദ്യമാണെന്ന ബോധ്യത്തിന്റെ പേരില്‍ മാത്രം പല സമ്പന്നരില്‍ നിന്നും സംഭാവനയായി വന്ന വന്‍തുകകള്‍ പോലും അദ്ദേഹം നിരാകരിച്ചു. മസ്ജിദ് പരിപാലനത്തിലെ എന്തെങ്കിലും വീഴ്ചകള്‍ അറിവുള്ളവര്‍ ബോധ്യപ്പെടുത്തിയാല്‍ ഇതിന്റെ പേരില്‍ നാളെ അല്ലാഹുവിന്റെ മുന്നില്‍ ഞാന്‍ ചോദ്യം ചെയ്യപ്പെടുമല്ലോ എന്ന് ഭയന്ന് പലപ്പോഴും കണ്ണുനീര്‍ വാര്‍ക്കുകയും അത് ഉടന്‍ പരിഹരിക്കുകയും ചെയ്യുമായിരുന്നു.

ശൈഖുനാ കോയാ ഉസ്താദുമായും ജഅ്ഫര്‍ സ്വാദിഖ് മൗലാനയുമായും അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്ന അല്‍ഫാ ഹാജി ഹിദായത്തുല്‍ ഇസ്‌ലാമിന്റെയും അല്‍ ഹാദി അസോസിയേഷന്റെയും നിസ്വാര്‍ത്ഥ സഹകാരി കൂടിയായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിയോഗം ജാമിഅ ഹിദായത്തുല്‍ ഇസ്‌ലാമിനും അല്‍ഹാദി അസോസിയേഷന് പ്രത്യേകിച്ചും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. പണ്ഡിത മഹത്തുക്കളുമായി നിരന്തര ബന്ധം പുലര്‍ത്തുകയും അറിവില്ലാത്ത കാര്യങ്ങള്‍ അവരോട് ചോദിച്ച് മനസിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്നത് അദ്ദേഹത്തിന്റെ വിനയവും എളിമയും എത്രത്തോളമായിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു. മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ്, ജമാഅത്ത് ഫെഡറേഷന്‍ സ്‌റ്റേറ്റ് വൈസ്പ്രസിഡന്റ്, തിരുവനന്തപുരം സെന്‍ട്രല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം ചെയ്ത ഹാജി, പണ്ഡിതരോട് വലിയ ആദരവ് പുലര്‍ത്തുകയും ദീനിന്റെ കാര്യങ്ങള്‍ സത്യസന്ധമായി പറയുന്നതിന് അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നു. താന്‍പോരിമയുടെയും സ്വാര്‍ത്ഥതയുടെയും കാലത്ത് നിഷ്‌കളങ്കത മുഖമുദ്രമാക്കിയ അല്‍ഫ ഹാജി മസ്ജിദ് മഹല്ല് പരിപാലകര്‍ക്ക് ഒരു അനാദൃശമാതൃക കൂടിയാണെന്ന് ഹസ്രത്ത് മാഹീന്‍ ഹാദി പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it