Thiruvananthapuram

ആറ്റിങ്ങല്‍ ബൈപാസ്; അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് അടൂര്‍ പ്രകാശ് എംപി ലോക്സഭയില്‍

പുതിയ വിജ്ഞാപനമിറക്കി നടപടിക്രമങ്ങള്‍ വീണ്ടും തുടങ്ങേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടേത് മെല്ലെപ്പോക്ക് സമീപനമാണ്.

ആറ്റിങ്ങല്‍ ബൈപാസ്; അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് അടൂര്‍ പ്രകാശ് എംപി ലോക്സഭയില്‍
X

തിരുവനന്തപുരം: ആറ്റിങ്ങല്‍ ബൈപാസ് നിര്‍മാണം ഇനിയും വൈകാതെ യാഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് അടൂര്‍ പ്രകാശ് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ആറ്റിങ്ങല്‍ ബൈപാസ് പദ്ധതിയുടെ 3-എ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ ജൂണില്‍ അവസാനിച്ചിരുന്നു.

കാലാവധി നീട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. സമയബന്ധിതമായി 3-ഡി വിജ്ഞാപനം ഇറക്കാന്‍ സാധിക്കാത്തതിനാല്‍ 3-എ ഇതിനു മുന്‍പും അസാധുവായിരുന്നു. പുതിയ വിജ്ഞാപനമിറക്കി നടപടിക്രമങ്ങള്‍ വീണ്ടും തുടങ്ങേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടേത് മെല്ലെപ്പോക്ക് സമീപനമാണ്. നടപടികള്‍ വേഗത്തിലാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it