Thiruvananthapuram

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി പിടിയിൽ

വെസ്റ്റ് ബംഗാളിലെ ന്യൂ ജയ്പാൽഗുരി ജില്ലയിലെ അലിപ്പൂർദാർ ഫല്ലാക്കട്ട പോലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അമൽ എന്ന് വിളിക്കുന്ന ഹുസൈൻ ഒറോൺ (33) ആണ് അറസ്റ്റിലായത്. ഇന്ത്യാ - ഭൂട്ടാൻ അതിർത്തി ഗ്രാമത്തിൽ നിന്നുമാണ് ഇയാളെ കേരളാ പോലിസ് സംഘം പിടികൂടിയത്.

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി പിടിയിൽ
X

തിരുവനന്തപുരം: ആറ്റിങ്ങൽ പൂവൻപാറയിൽ പ്രവർത്തിക്കുന്ന ഹോളോ ബ്രിക്സ് കമ്പനിയിൽ നടന്ന കൊലപാതക കേസിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാളിലെ ന്യൂ ജയ്പാൽഗുരി ജില്ലയിലെ അലിപ്പൂർദാർ ഫ ല്ലാക്കട്ട പോലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അമൽ എന്ന് വിളിക്കുന്ന ഹുസൈൻ ഒറോൺ (33) ആണ് അറസ്റ്റിലായത്. ഇന്ത്യാ - ഭൂട്ടാൻ അതിർത്തി ഗ്രാമത്തിൽ നിന്നുമാണ് ഇയാളെ കേരളാ പോലിസ് സംഘം പിടികൂടിയത്.

കഴിഞ്ഞ മാർച്ച് പത്തിന് രാത്രിയാണ് കൊലപാതകം നടന്നത്. ഹോളോബ്രിക്സ് കമ്പനിയിലെ സഹജീവനക്കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി ബിമൽ ബാറയെ (39) കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും ശ്രമം നടന്നിരുന്നു. കൊല നടത്തിയ ശേഷം ബിമൽ ബാറയുടെ മൊബൈൽ ഫോണും പണവും അപഹരിച്ച് ഹുസൈൻ ഒറോൺ അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇയാൾ നേരത്തേ ജോലി നോക്കിയിരുന്ന കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലും ഇയാളുടെ സ്വദേശമായ വെസ്റ്റ് ബംഗാളിലും ഊർജ്ജിത തിരച്ചിൽ നടത്തിയിരുന്നു. ഇയാൾ മോഷ്ടിച്ച മൊബൈൽ ഫോൺ വെസ്റ്റ് ബംഗാളിലെ ദിർപ്പാടയിലുള്ള ഒരാൾക്ക് വിറ്റിരുന്നു. ഇത് അന്വേഷണ സംഘം കണ്ടെത്തി.

തുടർന്ന് ഉത്തരമേഖലാ എഡിജിപി മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവി ബി അശോകന്റെ നേതൃത്വത്തിൽ അന്വേഷണം വീണ്ടും ഊർജിതമാക്കി. ഇയാൾക്കെതിരെ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പിടികൂടുന്നതിനായുള്ള നടപടികൾ ശക്തമാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വീണ്ടും വെസ്റ്റ് ബംഗാളിൽ എത്തി രണ്ടാഴ്ച കാലം അവിടെ വിവിധയിടങ്ങളിൽ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹുസൈനെ കണ്ടെത്താനായത്.

Next Story

RELATED STORIES

Share it