- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാല് വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് മെയ് 17ന്
തിരുവനന്തപുരം: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. അതിയന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കണ്ണറവിള, പൂവാര്‍ ഗ്രാമപ്പഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപ്പഞ്ചായത്തിലെ കൊടിതൂക്കിയകുന്ന് എന്നിവിടങ്ങളിലാണ് മെയ് 17 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
സ്ഥാനാര്‍ഥികള്‍ക്ക് നാളെ മുതല്‍ ഏപ്രില്‍ 27 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ മൂന്ന് മണിവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മപരിശോധന 28 ന് നടക്കും. സ്ഥാനാര്‍ത്ഥി, സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ ഏജന്റ്, നാമനിര്‍ദേശ പത്രികയിലെ നോമിനി, സ്ഥാനാര്‍ഥി നിര്‍ദേശിക്കുന്ന ഒരാള്‍ എന്നിങ്ങനെ നാല് പേര്‍ക്ക് മാത്രമാണ് സൂക്ഷ്മപരിശോധനാ വേളയില്‍ പ്രവേശനം അനുവദിക്കുന്നത്. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയ്യതി ഏപ്രില്‍ 30 ആണ്. അന്ന് വൈകീട്ട് മൂന്ന് മണിക്കു ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷം ചിഹ്നം അനുവദിക്കും. ഇതിനു മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ വോട്ടുചെയ്യാം. മെയ് 18 നാണ് വോട്ടെണ്ണല്‍.
ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ സുരേഷ്, കണ്ണറവിള വാര്‍ഡിലെ റിട്ടേണിങ് ഓഫിസര്‍ കെ സുനില്‍ (കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍), അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ എ റഹ്മത്തുള്ള (അതിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി), അരശുംമൂട് വാര്‍ഡിലെ റിട്ടേണിങ് ഓഫിസര്‍ ആര്‍ പ്രമീള (നെയ്യാറ്റിന്‍കര അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍), അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ഷീബ സ്റ്റീഫന്‍ (പൂവാര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി), മരുതിക്കുന്ന് വാര്‍ഡിലെ റിട്ടേണിങ് ഓഫിസര്‍ പി ബൈജു കുമാര്‍ (വര്‍ക്കല സബ് രജിസ്ട്രാര്‍), അസിസ്റ്റന്റ് രജിസ്ട്രാര്‍ എം എസ് സുധീരന്‍ (നാവായിക്കുളം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി), കൊടിതൂക്കിയകുന്ന് വാര്‍ഡിലെ റിട്ടേണിങ് ഓഫിസര്‍ ജേക്കബ് ജോയ് (കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍), അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ഇ എസ് കൃഷ്ണകുമാര്‍(കല്ലറ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി), ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി ബിന്‍സിലാല്‍, കലക്ടറേറ്റ് തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
ബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍...
27 May 2025 6:08 PM GMTവണ്ടിപ്പെരിയാറിലെ വൃദ്ധന്റെ മരണം കൊലപാതകം; മകന് അറസ്റ്റില്‍
27 May 2025 5:38 PM GMTകടവന്ത്രയില്‍നിന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാതായി
27 May 2025 5:12 PM GMTഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നു: ബെല്‍ജിയം വിദേശകാര്യമന്ത്രി
27 May 2025 4:59 PM GMTഅവസാനം പന്ത് ഫോമിലായി; ഐപിഎല്ലിലെ അവസാന മല്‍സരത്തില്‍ വെടിക്കെട്ട്...
27 May 2025 4:13 PM GMTഇസ്രായേലിനെതിരേ പാശ്ചാത്യ നയതന്ത്ര നടപടി എന്തുകൊണ്ട്?
27 May 2025 4:10 PM GMT