- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തലസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളും ഇ-ഹെൽത്ത് സംവിധാനത്തിലേക്ക്
തലസ്ഥാന ജില്ലയില്‍ ഇതുവരെ 29 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം നിലവിലുണ്ട്. ശേഷിക്കുന്ന 83 സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് ഒരുമിച്ച് നടപ്പിലാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളാണ് ഒരുക്കി വരുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആശുപത്രി ജീവനക്കാരുടെ വിദഗ്ധ സാങ്കേതിക പരിശീലന പരിപാടി തൈക്കാട് എസ്എച്ച്എസ്ആര്‍സിയില്‍ നടന്നു.
തലസ്ഥാന ജില്ലയില്‍ ഇതുവരെ 29 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം നിലവിലുണ്ട്. ശേഷിക്കുന്ന 83 സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് ഒരുമിച്ച് നടപ്പിലാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളാണ് ഒരുക്കി വരുന്നത്. ഈ ആശുപത്രികളിലെ സൂപ്രണ്ടുമാരും മെഡിക്കല്‍ ഓഫീസര്‍മാരുമാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ഇതിനകം തന്നെ ഗ്രാമീണ മേഖലയിലെ രണ്ടര കോടി ജനങ്ങളുടെ ആരോഗ്യ രേഖ ഇ-ഹെല്‍ത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരുടെ വിവര ശേഖരണം നടന്നുവരുന്നു. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഇത്ര സമഗ്രമായ ആരോഗ്യ വിവര ശേഖരണം അടിസ്ഥാനപ്പെടുത്തി പദ്ധതിയാസൂത്രണവും രോഗനിര്‍ണയവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാരീതികളും വിവരസാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ സമന്വയിപ്പിച്ച് വിജയകരമായി ഇ-ഹെല്‍ത്തിലൂടെ നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
ഒപി രജിസ്‌ട്രേഷന്‍ മുതല്‍ രോഗീ പരിശോധനയും ചികിത്സക്രമങ്ങളും ഭരണനിര്‍വഹണവും ഉള്‍പ്പെടെ സമഗ്ര മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ സംയോജിതമായ ഒരു സോഫ്റ്റുവെയര്‍ സിസ്റ്റം മുഖേന ക്രോഡീകരിച്ച് ശാസ്ത്രീയവും ഫലപ്രദവുമായ പുനരുപയോഗത്തിന് സജ്ജമാക്കി ഉപയോക്താക്കള്‍ക്ക് ആയാസ രഹിതവും രോഗീ സൗഹൃദവുമായ ചികിത്സ ഉറപ്പാക്കുകയുമാണ് ഇ-ഹെല്‍ത്തിലൂടെ ചെയ്യുന്നത്. ഇതിലൂടെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമാക്കികൊണ്ട് വേഗതയും കൃത്യതയും പ്രദാനം ചെയ്യുന്ന ചികിത്സാ സംവിധാനം വിവര സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും.
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTജിദ്ദയില്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMT