Thiruvananthapuram

വ്യാജവാര്‍ത്ത: ദേശാഭിമാനിക്കെതിരേ എസ്ഡിപിഐ ഡിജിപിക്ക് പരാതി നല്‍കി

ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയത്

വ്യാജവാര്‍ത്ത: ദേശാഭിമാനിക്കെതിരേ എസ്ഡിപിഐ ഡിജിപിക്ക് പരാതി നല്‍കി
X

തിരുവനന്തപുരം: കള്ളനോട്ട് കേസില്‍ പിടിയിലായവരുമായി എസ്ഡിപിഐയെ ബന്ധപ്പെടുത്തി വ്യാജവാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരേ എസ്ഡിപിഐ നേതാക്കള്‍ പരാതി നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയത്. എസ്ഡിപിഐ അരുവിക്കര മണ്ഡലം പ്രസിഡന്റ് സഹദ് കാട്ടാക്കട പോലിസിലും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം നെയ്യാര്‍ഡാം പോലിസ് പിടികൂടിയ നാലുപേര്‍ക്ക് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ലെന്ന് ജില്ലാക്കമ്മിറ്റി രാവിലെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. പിടിയിലായവരെല്ലാം കാലങ്ങളായി ഡിവൈഎഫ്‌ഐയുടെ പ്രാദേശിക പ്രവര്‍ത്തകരാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ വസ്തുത മറച്ചുവച്ചാണ് നുണക്കഥ പ്രചരിപ്പിച്ച് എസ്ഡിപിഐയുടെ തലയില്‍ കെട്ടിവയ്ക്കുന്നത്.

കാട്ടാക്കടയിലും പരിസരപ്രദേശങ്ങളിലും നടന്നുവരുന്ന ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളെ എസ്ഡിപിഐയുടെ മുകളില്‍ കെട്ടിവയ്ക്കാനായി കഴിഞ്ഞ കുറേക്കാലങ്ങളായി സിപിഎം ശ്രമിച്ചുവരികയാണ്. മേഖലയില്‍ എസ്ഡിപിഐയുടെ വളര്‍ച്ചയെ തുടര്‍ന്നുണ്ടായ വിഭ്രാന്തിയാണ് സിപിഎമ്മിനെ ഇത്തരത്തിലേക്ക് നയിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി നുണപ്രചാരണം നടത്തിയവര്‍ക്കെതിരേ എസ്പിക്കും ഡിെൈവെഎസ്പിക്കും പരാതി നല്‍കുമെന്നും തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ജില്ലാക്കമ്മിറ്റി അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എസ്ഡിപിഐയുടെ മുന്നേറ്റത്തെ തളര്‍ത്താന്‍ സിപിഎമ്മും അവരുടെ പ്രസിദ്ധീകരണങ്ങളും ശ്രമിക്കുന്നത് പൊതുജനം തള്ളിക്കളയുക തന്നെ ചെയ്യുമെന്നും നേതാക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it