- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കിലെത്തി പിടിച്ചുപറി; പ്രതി പിടിയില്‍

കടയ്ക്കാവൂര്‍: ആനത്തലവട്ടം കൊച്ചുപാലത്തിന് സമീപം വീട്ടുജോലി കഴിഞ്ഞ് പോയ സ്ത്രീയുടെ പഴ്‌സും മാലയും ബൈക്കിലെത്തി കവര്‍ന്ന പ്രതി പിടിയില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെ കൊച്ചു പാലത്തിന് സമീപം ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് കൂടി നടന്നുപോവുകയായിരുന്ന ആനത്തലവട്ടം സ്വദേശി ലീലയുടെ പഴ്‌സും മാലയും ബൈക്കിലെത്തി കവര്‍ന്നെടുത്ത അഞ്ചുതെങ്ങ് കേട്ടുപുര സുനാമി കോളനിയില്‍ കോക്കാന്‍ എന്ന് വിളിക്കുന്ന സനലി(22)നെയാണ് കടയ്ക്കാവൂര്‍ സിഐ എസ് എം റിയാസും സംഘവും പിടികൂടിയത്. മാലയും പണവും അടങ്ങിയ പേഴ്‌സാണ് പ്രതി മോഷ്ടിച്ചത്. അഞ്ചുതെങ്ങില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മൊബൈല്‍ മോഷണക്കേസിലും ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ് സനല്‍. കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, വര്‍ക്കല എന്നിവിടങ്ങളിലായി അഞ്ചോളം വാറണ്ടുകള്‍ നിലവിലുണ്ട്. മോഷണ ശേഷം ഒളിവില്‍പോയ പ്രതി മോഷണ സ്വര്‍ണം വര്‍ക്കലയിലെ ഒരു ജ്വല്ലറിയില്‍ വില്‍ക്കുകയും പകരം സ്വര്‍ണം വാങ്ങുകയും ചെയ്ത ശേഷം നാടുവിടാനുള്ള ശ്രമത്തിനിടെയാണ് പോലിസ് പിടികൂടിയത്. എസ്‌ഐ വിനോദ് വിക്രമാദിത്യന്‍, എസ്‌സിപിഒമാരായ ബിനോജ്, ജുഗുനു, സന്തോഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
RELATED STORIES
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പോലിസുകാരെ പ്രതി ചേര്‍ത്തു
11 Jun 2025 2:48 PM GMTകോഴിക്കോട് പന്തീരാങ്കാവില്‍ വന്‍ കവര്‍ച്ച; മോഷ്ടിച്ചത് 40 ലക്ഷം
11 Jun 2025 10:13 AM GMTചരക്കു കപ്പല്‍ അപകടം; നാലു ദിവസത്തേക്ക് കണ്ടയ്നറുകള്‍ തീരത്തേക്ക്...
11 Jun 2025 7:32 AM GMTഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം
11 Jun 2025 5:03 AM GMTചരക്കുകപ്പല്‍ അപകടം; കോഴിക്കോട് മുതല്‍ കൊച്ചി തീരം വരെ ജാഗ്രതാ...
10 Jun 2025 8:27 AM GMTചരക്കുകപ്പലിന് തീപിടിച്ച സംഭവം; തൃശൂരും എറണാകുളത്തും ജാഗ്രതാ നിര്‍ദേശം
10 Jun 2025 6:19 AM GMT