Thiruvananthapuram

തലസ്ഥാനം 20 മുതല്‍ ക്രിക്കറ്റ് ആരവത്തിലേക്ക്

കഴക്കൂട്ടം സ്‌പോര്‍ട്‌സ് ഹബ്, തുമ്പ സെന്റ് സേവ്യേഴ്‌സ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

തലസ്ഥാനം 20 മുതല്‍ ക്രിക്കറ്റ് ആരവത്തിലേക്ക്
X

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സുമായുളള ഏകദിനപരമ്പരയ്ക്കു പിന്നാലെ കേരളം രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാവുന്നു. ഇന്ത്യ എ, ഇന്ത്യ ബി, അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുടെ ഏകദിന പരമ്പരയ്ക്കും, ഇന്ത്യ-ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമുകളുടെ ചതുര്‍ദിന പരമ്പരയ്ക്കുമാണ് തിരുവനന്തപുരം വേദിയാകുന്നത്.

ഫെബ്രുവരി 20ന് നടക്കുന്ന ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്ക-ഇന്ത്യ അണ്ടര്‍ 19 മത്സരമാണ് നടക്കുക. 26നാണ് അടുത്ത മത്സരം. ഏകദിന പരമ്പര മാര്‍ച്ച് 5,7,9,11 തിയതികളിലായി നടക്കും. കഴക്കൂട്ടം സ്‌പോര്‍ട്‌സ് ഹബ്, തുമ്പ സെന്റ് സേവ്യേഴ്‌സ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

Next Story

RELATED STORIES

Share it