- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശവസംസ്ക്കാരത്തിന് പകരം സംവിധാനം; മനുഷ്യാവകാശ കമ്മീഷന് അടിയന്തിര റിപോര്ട്ട് തേടി

തിരുവനന്തപുരം: കൊവിഡ് ബാധിതരുടേതുള്പ്പെടെയുള്ള മരണങ്ങള് കൂടിയതോടെ ജില്ലയിലെ ശ്മശാനങ്ങളില് ശവ സംസ്ക്കാരത്തിനുള്ള സംവിധാനം അപര്യാപ്തമായ പശ്ചാത്തലത്തില് താത്ക്കാലിക സംവിധാനങ്ങള് ഏര്പ്പെടുത്തണമെന്ന ആവശ്യത്തെ കുറിച്ച് ജില്ലാകലക്ടര് അടിയന്തിരമായി അന്വേഷണം നടത്തി റിപോര്ട്ട് ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
പത്രവാര്ത്തയുടെ അടിസ്ഥാനത്തില് കമ്മീഷന് അദ്ധ്യക്ഷന് ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റര് ചെയ്ത കേസിലാണ് നടപടി. തിരുവനന്തപുരത്തെ തൈക്കാട് ശ്മശാനത്തില് ശവസംസ്ക്കാരത്തിന് സമയം ബുക്ക് ചെയ്ത് ദിവസങ്ങള് കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് പരാതിയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 20 ഓളം കൊവിഡ് ബാധിതരുടെ മൃതദേഹങ്ങളാണ് തൈക്കാട് ശ്മശാനത്തില് സംസ്ക്കരിക്കുന്നത്. 24 മൃതദേഹങ്ങളാണ് നാലു ഫര്ണസുകളിലായി സംസ്ക്കരിക്കാന് കഴിയുന്നത്.തുടര്ച്ചയായ ഉപയോഗം കാരണം യന്ത്രങ്ങള് മന്ദഗതിയിലായെന്നാണ് റിപ്പോര്ട്ട്. തിരുവനന്തപുരം നഗരസഭക്ക് തൈക്കാട് മാത്രമാണ് ശ്മശാനമുള്ളത്.മറ്റുള്ളവ സമുദായ സംഘടനകളുടെ ശ്മശാനങ്ങളാണ്. ഈ സാഹചര്യത്തിലാണ് പകരം സംവിധാനം വേണമെന്ന് ആവശ്യമുയരുന്നത്.കേസ് മെയ് 28ന് പരിഗണിക്കും.
RELATED STORIES
ശഹീദ് ഫൈസൽ വധക്കേസ് അട്ടിമറിക്കാൻ ഇടതുപക്ഷം കൂട്ടുനിൽക്കരുത്- റസാഖ്...
13 May 2025 2:50 PM GMTകോഴിക്കോട് മലയോരമേഖലയില് കനത്ത മഴ; ഇരുവഴഞ്ഞിപ്പുഴയിലും മുത്തപ്പന്...
13 May 2025 2:49 PM GMTമാനിനെ ഇടിച്ച കെ എസ് ആര് ടി സി ബസ് വിട്ടുനല്കി; പിടിച്ചിട്ടത് 24...
13 May 2025 2:42 PM GMTവിരാട് കോഹ് ലിക്ക് ആദരം; കൊല്ക്കത്തയ്ക്കെതിരായ മല്സരത്തില് വെള്ള...
13 May 2025 2:30 PM GMTബിജെപി നേതാവ് ദിലീപ് ഘോഷിന്റെ ഭാര്യയുടെ മകന് മരിച്ച നിലയില്
13 May 2025 2:15 PM GMTകാര് ഡിവൈഡറിലിടിച്ച് മറിഞ്ഞു, പിന്നാലെ ബസ് പാഞ്ഞുകയറി; ഒരു വയസുകാരന് ...
13 May 2025 2:01 PM GMT