Thiruvananthapuram

യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്ത സീരിയല്‍ നടന്‍ പിടിയില്‍

ഫേസ്ബുക്ക് വഴി 2014ലാണ് യുവതിയുമായി ഷാന്‍ പരിചയത്തിലാവുന്നത്. സീരിയലില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി പലതവണ ഷാന്‍ യുവതിയുടെ ചിത്രങ്ങളെടുത്തിരുന്നു.

യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്ത സീരിയല്‍ നടന്‍ പിടിയില്‍
X

തിരുവനന്തപുരം: യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്ത സീരിയല്‍ നടന്‍ പിടിയില്‍. ടെലിവിഷന്‍-സീരിയല്‍ താരമായ പാലോട് കരിമണ്‍കോട് സ്വദേശി ഷാന്‍ (25) ആണ് പിടിയിലായത്. യുവതിയുടെ വിവാഹം മുടക്കാനാണ് ചിത്രങ്ങൾ അയച്ചത്. ഫേസ്ബുക്ക് വഴി 2014ലാണ് യുവതിയുമായി ഷാന്‍ പരിചയത്തിലാവുന്നത്. സീരിയലില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി പലതവണ ഷാന്‍ യുവതിയുടെ ചിത്രങ്ങളെടുത്തിരുന്നു.

സാമ്പത്തിക വിഷയത്തെ ചൊല്ലി ഇരുവരും തെറ്റിപ്പിരിഞ്ഞതിനു ശേഷം ഗൾഫിലുള്ള യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. ഇതോടെ ഷാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. നഗ്ന ചിത്രങ്ങള്‍ വിദേശത്തുള്ള യുവാവിന് അയച്ച് കൊടുത്തതോടെ അയാൾ വിവാഹത്തില്‍ നിന്നും പിന്മാറി. സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പാലോട് പോലിസില്‍ പരാതി നല്‍കി. അറസ്റ്റിലായ ഷാനെതിരെ പോക്സോ, ഐടി ആക്ട് ചുമത്തി കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it