Thiruvananthapuram

ആശുപത്രിയില്‍ ചികിൽസയിലായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവും കൂട്ടാളിയും പിടിയിൽ

പനി ബാധിച്ച് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ആശുപത്രിയില്‍ ചികിൽസയിലായിരുന്ന  പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവും കൂട്ടാളിയും പിടിയിൽ
X
ആഷിഖ്, ഗോകുൽ

തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയായിരുന്ന പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനേയും ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച കൂട്ടാളിയെയും സിറ്റി ഷാഡോ പോലിസ് പിടികൂടി. കാസര്‍കോഡ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കല്ലന്‍ചിറ റെയ്ഹാന മന്‍സിലില്‍ മുഹമ്മദ് ആഷിഖ് (22), തിരുവനന്തപുരം മേനംകുളം പാര്‍വ്വതി നഗര്‍ പുതുവല്‍പുത്തന്‍വീട്ടില്‍ ഗോകുല്‍ (22) എന്നിവരെയാണ് പിടികൂടിയത്. കഴക്കൂട്ടം പോലിസ് അറസ്റ്റ് രേഖപ്പെടുത്തി.

പനി ബാധിച്ച് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആഷിക് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഉച്ചയോടെ പെണ്‍കുട്ടിയുടെ മാതാവ് ലാബില്‍ പരിശോധന റിപ്പോര്‍ട്ട് വാങ്ങാന്‍ പോയ സമയത്താണ് ഇയാള്‍ മുറിയില്‍ കയറി പെണ്‍കുട്ടിയെ കടന്നു പിടിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. തിരികെ കുട്ടിയുടെ അമ്മ മുറിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കഴക്കൂട്ടം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സംഭവമറിഞ്ഞ സിറ്റി പോലിസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍റെ നിര്‍ദ്ദേശപ്രകാരം ഷാഡോ പോലീസ് ശക്തമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പെണ്‍കുട്ടി നല്‍കിയ വിവരം അനുസരിച്ച് ഉദ്ദേശം 25 വയസ്സിനകത്ത് പ്രായം തോന്നിക്കുന്ന മുടി നീട്ടി വളര്‍ത്തിയ ഒരാളാണ് പ്രതിയെന്ന് മനസ്സിലാക്കിയ ഷാഡോ പോലിസ് സംഘം സമീപത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ആഷിഖിനെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇയാള്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആശുപത്രിയുടെ സമീപ പ്രദേശങ്ങളിലും കഴക്കൂട്ടം, മേനംകുളം, കിന്‍ഫ്രാ, വെട്ടുറോഡ് ഭാഗങ്ങളിലേക്കും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളിലെക്ക് ശാസ്ത്രീയമായ അന്വേഷണം വിപുലപ്പെടുത്തിയതോടെ ആഷിക്കും കൂട്ടാളി ഗോകുലും കാഞ്ഞങ്ങാട് നിന്നും പിടിയിലാകുകയായിരുന്നു.

Next Story

RELATED STORIES

Share it