Thiruvananthapuram

പൈപ്പ് ലൈനിൽ ചോര്‍ച്ച; തിരുവനന്തപുരം നഗരത്തിൽ ജലവിതരണം മുടങ്ങും

കുമ്മി ജലശുദ്ധീകരണ ശാലയ്ക്കു മുന്‍പിലുള്ള റോഡിലെ പൈപ്പ് ലൈനില്‍ ജോയിന്‍റിലാണ് ചോര്‍ച്ച.

പൈപ്പ് ലൈനിൽ ചോര്‍ച്ച; തിരുവനന്തപുരം നഗരത്തിൽ ജലവിതരണം മുടങ്ങും
X

തിരുവനന്തപുരം: കുമ്മിയില്‍ വാട്ടര്‍ അതോറിറ്റിയുടെ 1200 എംഎം വ്യാസമുള്ള കാസ്റ്റ് അയണ്‍ പൈപ്പില്‍ ഇന്നു രാവിലെ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. കുമ്മി ജലശുദ്ധീകരണ ശാലയ്ക്കു മുന്‍പിലുള്ള റോഡിലെ പൈപ്പ് ലൈനില്‍ ജോയിന്‍റിലാണ് ചോര്‍ച്ച. ചോര്‍ച്ച പരിഹരിക്കുന്നതിനായി അരുവിക്കര 72 എംഎല്‍ഡി പ്ലാന്‍റില്‍നിന്നുള്ള ജലവിതരണം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി ഏഴു മണിവരെ നിര്‍ത്തിവയ്ക്കേണ്ടി വരുന്നതിനാല്‍ വഴുതയ്ക്കാട്, തൈക്കാട്, പാളയം, സ്റ്റാച്യു, പിഎംജി, ബാര്‍ട്ടന്‍ ഹില്‍, ഇടപ്പഴഞ്ഞി, കണ്ണമ്മൂല, കുമാരപുരം, പൊതുജനം ലൈന്‍, വികാസ് ഭവന്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, വഞ്ചിയൂര്‍, കരിക്കകം, ശംഖുമുഖം, വേളി എന്നിവിടങ്ങില്‍ ഇന്ന് ജലവിതരണം മുടങ്ങും. രാത്രി ഏഴുമണിയോടെ ചോര്‍ച്ച പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കുമെന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ നാളെ പുലര്‍ച്ചയോടെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും വാട്ടര്‍ അതോറിറ്റി പിച്ച് ഡിവിഷന്‍ നോര്‍ത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it