- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂട്യൂബര്‍ ദമ്പതിമാര്‍ മരിച്ചനിലയില്‍
പാറശ്ശാല: തിരുവനന്തപുരത്ത് ദമ്പതിമാരെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെല്ലൂസ് ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തര മണിയോട് കൂടി വീട്ടിലെത്തിയ മകനാണ് വീടിനുളളില്‍ മൃതദേഹം കണ്ടത്.
എറണാകുളത്ത് ഹോം നഴ്സിങ്ങ് ട്രെയിനിയായ മകന്‍ വെളളിയാഴ്ച രാത്രിയും ഫോണില്‍ ഇവരോട് സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ ഫോണില്‍ വിളിച്ചിട്ടും ലഭിക്കാതെ വന്നതോടെ മകന്‍ വീട്ടിലേക്ക് വരികയായിരുന്നു. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ മകന്‍ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലും എന്നാല്‍ വീടിന്റെ മുന്‍വശത്തെ കതക് ചാരിയ നിലയിലുമാണ് കണ്ടത്. വീടിനുളളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പ് മുറിയിലെ കട്ടിലില്‍ പ്രിയയെ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
യൂട്യൂബില്‍ സജീവമായിരുന്ന പ്രിയ വെളളിയാഴ്ച രാത്രി മരണം സംബന്ധിച്ച സൂചന നല്‍കി കൊണ്ടുളള വീഡിയോ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിടപറയും നേരം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാതലത്തില്‍ ഇരുവരുടെയും വിവിധ ഫോട്ടോകളും വീഡിയോയും ചേര്‍ത്ത് നിര്‍മ്മിച്ച വീഡിയോയാണ് ഇവര്‍ അവസാനമായി ചാനലില്‍ പോസ്റ്റ് ചെയ്തത്.
RELATED STORIES
നെന്മാറ ഇരട്ടക്കൊലപാതകക്കേസ്; പ്രതി ചെന്താമര പിടിയില്‍
28 Jan 2025 5:53 PM GMT''ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ല; ഇസ്രായേലികളെ...
28 Jan 2025 3:55 PM GMTഗസക്കാരെ കുടിയൊഴിപ്പിക്കണമെന്ന ട്രംപിന്റെ നിലപാടിനെതിരേ ഖത്തര്‍;...
28 Jan 2025 3:16 PM GMTപാരാ ഗ്ലൈഡിങ്ങിനിടെ വിനോദസഞ്ചാരി മരിച്ചു (വീഡിയോ)
28 Jan 2025 2:14 PM GMTപാസ്ബുക്ക് ചോദിച്ചിട്ട് നല്‍കിയില്ല; ഭാര്യയെ നിരവധി തവണ കുത്തിയ...
28 Jan 2025 1:54 PM GMTതേനീച്ചകളുടെ കുത്തേറ്റ് ചികില്‍സയിലിരുന്ന വയോധികന് മരിച്ചു
28 Jan 2025 1:50 PM GMT