Thrissur

തൃശൂര്‍ ജില്ലയില്‍ 4230 പേര്‍ക്ക് കൂടി കൊവിഡ്; 1686 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 48146 ആണ്.

തൃശൂര്‍ ജില്ലയില്‍ 4230 പേര്‍ക്ക് കൂടി കൊവിഡ്; 1686 പേര്‍ക്ക് രോഗമുക്തി
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 4230 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു; 1686 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 48146 ആണ്. തൃശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,77,479 ആണ്. 1,28,430 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 28.57%ആണ്.

ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 4204 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 പേര്‍ക്കും, 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനു മുകളില്‍ 283 പുരുഷന്‍മാരും 313 സ്ത്രീകളും പത്ത് വയസ്സിനു താഴെ 125 ആണ്‍കുട്ടികളും 143 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 515

വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1130

സര്‍ക്കാര്‍ ആശുപത്രികളില്‍ 319

സ്വകാര്യ ആശുപത്രികളില്‍ 890

കൂടാതെ 41062 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

3742 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 428 പേര്‍ ആശുപത്രിയിലും 3314 പേര്‍ വീടുകളിലുമാണ്.

14,808 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 8080 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6255 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 473 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 14,97,093 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 771 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,84,322 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 58 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

Next Story

RELATED STORIES

Share it