Thrissur

തൃശൂര്‍ ജില്ലയില്‍ 1510 പേര്‍ക്ക് കൂടി കൊവിഡ്; 1726 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍ ജില്ലയില്‍ 1510 പേര്‍ക്ക് കൂടി കൊവിഡ്; 1726 പേര്‍ക്ക് രോഗമുക്തി
X
തൃശൂര്‍: ജില്ലയില്‍ ഇന്ന് 1510 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 1726 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 10,088 ആണ്. തൃശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,42,315 ആണ്. 2,30,785 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.76 ശതമാനമാണ്. ജില്ലയില്‍ വെള്ളിയാഴ്ച്ച സമ്പര്‍ക്കം വഴി 1489 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 ആള്‍ക്കും, 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 115 പുരുഷന്‍മാരും 109 സ്ത്രീകളും പത്ത് വയസ്സിനു താഴെ 70 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളുമുണ്ട്.


രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍

1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 262

2. വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 758

3. സര്‍ക്കാര്‍ ആശുപത്രികളില്‍ 317

4. സ്വകാര്യ ആശുപത്രികളില്‍ 601

5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ 1211

കൂടാതെ 5,429 പേര്‍ വീടുകളിലും ചികില്‍സയില്‍ കഴിയുന്നുണ്ട്. 1,772 പേര്‍ പുതിയതായി ചികില്‍സയില്‍ പ്രവേശിച്ചതില്‍ 326 പേര്‍ ആശുപത്രിയിലും 1446 പേര്‍ വീടുകളിലുമാണ്. 9,008 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,289 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,555 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 164 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 17,79,231 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

925 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,04,737 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 49 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ജില്ലയില്‍ ഇതുവരെ കൊവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ്-സെക്കന്റ് ഡോസ്

1. ആരോഗ്യപ്രവര്‍ത്തകര്‍ 46,298-38,816

2. മുന്നണി പോരാളികള്‍ 37,425-23,860

3. 45 വയസ്സിന് മുകളിലുളളവര്‍ 5,84,253-1,08,570

4. 18-44 വയസ്സിന് ഇടയിലുളളവര്‍ 35,359,125

ആകെ 7,03,335-1,71,371




Next Story

RELATED STORIES

Share it