- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ ഇന്ന് 1447 പേര്‍ക്ക് കൂടി കൊവിഡ്; 1212 പേര് രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 1447 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1212 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9,968 ആണ്. തൃശൂര്‍ സ്വദേശികളായ 86 പേര് മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,48,899 ആണ്. 2,37,459 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.86 ശതമാനം ആണ്. ജില്ലയില്‍ ബുധനാഴ്ച സമ്പര്‍ക്കം വഴി 1433 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 4 പേര്‍ക്കും, 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടാതെ ഉറവിടം അറിയാത്ത 4 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 107 പുരുഷന്മാരും 120 സ്ത്രീകളും 10 വയസ്സിനു താഴെ 74 ആണ്‍കുട്ടികളും 57 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍
1. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ്-226
2. വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍-688
3. സര്‍ക്കാര്‍ ആശുപത്രികള്‍-300
4. സ്വകാര്യ ആശുപത്രികള്‍-416
5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകള്‍-1159
കൂടാതെ 5,732 പേര് വീടുകളിലും ചികില്‍സയില്‍ കഴിയുന്നുണ്ട്.
1230 പേര് പുതിയതായി ചികില്‍സയില്‍ പ്രവേശിച്ചതില്‍ 231 പേര് ആശുപത്രിയിലും 999 പേര് വീടുകളിലുമാണ്.
10,443 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,169 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4,037 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 237 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 18,26,194 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 822 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,10,250 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 77 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി.
ജില്ലയില്‍ ഇതുവരെ കൊവിഡ് 19 വാക്സിന് സ്വീകരിച്ചവര്‍
വിഭാഗം, ഫസ്റ്റ് ഡോസ്, സെക്കന്റ് ഡോസ്
1. ആരോഗ്യപ്രവര്‍ത്തകര്‍ - 46,519 - 38,915
2. മുന്നണി പോരാളികള്‍ -37,535 - 24,080
3. 45 വയസ്സിന് മുകളിലുളളവര്‍-6,05,356 - 1,15,363
4. 18-44 വയസ്സിന് ഇടയിലുളളവര്‍- 62,531 - 290
ആകെ- 7,51,941- 1,78,648
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT