Thrissur

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചെന്ന് വ്യാജസന്ദേശം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചെന്ന് വ്യാജസന്ദേശം
X

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം. ശനിയാഴ്ച രാത്രിയാണ് തിരുവനന്തപുരം പോലിസ് കണ്‍ട്രോള്‍ സെല്ലിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഇതിന് പിന്നാലെ ക്ഷേത്രത്തില്‍ നിന്നും പോലിസ് ഭക്തരെ മാറ്റി.

എന്നാല്‍, സന്ദേശം വ്യാജമായിരുന്നുവെന്ന് കണ്ടെത്തി. ഗുരുവായൂര്‍ നെന്‍മിനിയില്‍ താമസിക്കുന്ന സജീവന്‍ കോഴിപ്പറമ്പില്‍ എന്നയാളായിരുന്നു ഫോണ്‍ ചെയ്തത്. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. നേരത്തെ, കലക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞ ഇയാള്‍ക്കെതിരേ പോലിസില്‍ കേസുണ്ട്.

Next Story

RELATED STORIES

Share it