- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്യയെ അഭിനന്ദിക്കാന്‍ എംഎല്‍എ എത്തി; സമ്മാനമായി വീട് നല്‍കും
പ്രകാശന്റെ മകള്‍ ആര്യ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചതിനെക്കുറിച്ചും പ്രകാശന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയകളില്‍ വന്ന വാര്‍ത്ത കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എ പ്രകാശന്റെ വീട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയത്.

മാള: ഒറ്റമുറി ഷെഡില്‍ താമസിച്ചിരുന്ന പ്രകാശനും കുടുംബത്തിനും സുരക്ഷിതമായ വീടിന് വഴിയൊരുങ്ങി. മാള സ്‌നേഹഗിരി അണേത്തെ് പ്രകാശനും കുടുംബത്തിനുമാണ് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഇടപെട്ട് വീട് നിര്‍മിച്ചുനല്‍കുന്നത്. പ്രകാശന്റെ മകള്‍ ആര്യ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചതിനെക്കുറിച്ചും പ്രകാശന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയകളില്‍ വന്ന വാര്‍ത്ത കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എ പ്രകാശന്റെ വീട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയത്. ഈ പരിമിതികള്‍ക്കുള്ളില്‍നിന്ന് പഠിച്ച് പ്ലസ്ടുവിന് മികച്ച വിജയം കാഴ്ചവച ആര്യയെ എംഎല്‍എ അഭിനന്ദിച്ചു.
പ്രകാശന്റെ കുടുംബത്തിന് സ്വന്തമായി സ്ഥലമില്ലാതിരുന്നതിനാലാണ് ഒരു പദ്ധതിയിലും ഉള്‍പ്പെടുത്തി വിട് നിര്‍മിച്ചുനല്‍കാന്‍ സാധിക്കാതിരുന്നതെന്ന് മാള ഗ്രാമപ്പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെംബറുമായ ബിജു ഉറുമീസ് പറഞ്ഞു. കുടുംബസ്വത്തിന്റെ ഒരുഭാഗം വരുംദിവസങ്ങളില്‍ പ്രകാശന്റെ പേരിലേക്ക് നല്‍കാന്‍ അമ്മ തയ്യാറായിട്ടുണ്ട്. പ്രകാശന്റെ പേരില്‍ സ്ഥലം ലഭിക്കുന്ന മുറയ്ക്ക് കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുമെന്നും ആര്യയ്ക്ക് പഠനസൗകര്യമൊരുക്കുമെന്നും വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, പൊതുപ്രവര്‍ത്തകന്‍ ഷാന്റി ജോസഫ് തട്ടകത്ത്, സി എസ് പ്രദീപ് തുടങ്ങിയവര്‍ എംഎല്‍എ യോടൊപ്പമുണ്ടായിരുന്നു.
RELATED STORIES
ചാരവൃത്തിയെന്ന് സംശയം; പാകിസ്താനിലേക്ക് കടക്കാന്‍ നാഗ്പൂര്‍ യുവതി...
3 Jun 2025 7:27 AM GMTകൊച്ചി കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി
3 Jun 2025 7:26 AM GMTസ്കൂള്‍ പ്രവേശനോല്സവത്തില് മുഖ്യാതിഥി പോക്സോ കേസ് പ്രതി; വിശദീകരണം...
3 Jun 2025 7:21 AM GMTയമുനാതീരത്ത് പാകിസ്താനി അഭയാര്‍ഥികളുടെ ക്യാംപ് ഇടിച്ചുനിരത്തല്‍:...
3 Jun 2025 7:06 AM GMTഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലിക്കേസ്; പണം ലഭിക്കാനായി പ്രതികള്‍...
3 Jun 2025 6:28 AM GMTഐപിഎല്ലിന് ഇന്ന് കൊട്ടിക്കലാശം; കന്നിക്കിരീടം ലക്ഷ്യമിട്ട് പഞ്ചാബ്...
3 Jun 2025 6:16 AM GMT