Thrissur

വഴി തെറ്റിക്കുന്ന ദിശാസൂചികയുമായി പൊതുമരാമത്ത് വകുപ്പ്

കൊടുങ്ങല്ലൂര്‍, പൊയ്യ എന്ന് രേഖപ്പെടുത്തിയ സൂചിക അനുസരിച്ച് പോയാല്‍ എത്തുന്നത് എട്ടപ്പടിയിലായിരിക്കും

വഴി തെറ്റിക്കുന്ന ദിശാസൂചികയുമായി പൊതുമരാമത്ത് വകുപ്പ്
X

മാള: വഴി തെറ്റാതെ യാത്രപോവാനാണ് ദിശാസൂചക ബോര്‍ഡുകള്‍. എന്നാല്‍ കൊടുങ്ങല്ലൂര്‍ പൂപ്പത്തിഎരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിലെ പൂപ്പത്തിയില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോര്‍ഡ് അനുസരിച്ച് പോയാല്‍ വഴിതെറ്റും. കൊടുങ്ങല്ലൂര്‍, പൊയ്യ എന്ന് രേഖപ്പെടുത്തിയ സൂചിക അനുസരിച്ച് പോയാല്‍ എത്തുന്നത് എട്ടപ്പടിയിലായിരിക്കും. കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് വരുന്നവര്‍ എരട്ടപ്പടി എത്തി തിരിച്ചുവരുന്നത് പതിവാണ്. റോഡിന്റെ അവസ്ഥ കണ്ട് സംശയം തോന്നി ചോദിക്കുമ്പോഴായിരിക്കും സ്ഥലം എരട്ടപ്പടി ആണെന്ന് അറിയുക. കുറച്ചുകൂടി മുന്നോട്ടുപോയി ചുറ്റിയാല്‍ എറണാകുളം ജില്ലയിലെ മണലിക്കാട് അതിര്‍ത്തിയിലും അല്ലെങ്കില്‍ വഴിതെറ്റിയ സ്ഥലത്തുതന്നെയും എത്തുന്ന അവസ്ഥയുണ്ടാകും. നെടുമ്പാശ്ശേരിയിലേക്കുള്ള കൊടുങ്ങല്ലൂരിലെ യാത്രക്കാര്‍ കുറഞ്ഞ ദൂരം നോക്കിയാണ് ഇതുവഴി വരുന്നത്. സൂചനാ ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍തന്നെ നാട്ടുകാര്‍ ഇക്കാര്യം പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല.

ഒഴിഞ്ഞ സ്ഥലം നോക്കിയാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. അതിലെ സൂചന രേഖപ്പെടുത്തിയതില്‍ മാറ്റം വരുത്തിയാലും പ്രശ്‌നം പരിഹരിക്കാം. പൊയ്യക്കും പൂപ്പത്തിക്കും ഇടയിലാണ് വഴിതെറ്റിക്കുന്ന ഈ സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it