- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന ബജറ്റ് 2021: കൊടുങ്ങല്ലൂരിന് 212.2 കോടി
കൃഷി, പരമ്പരാഗത മേഖലയില്‍ കയര്‍, മത്സ്യ മേഖലയില്‍ ഉള്‍പ്പെടുത്തിയ നിരവധി പദ്ധതികള്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ വലിയ വികസന മാറ്റങ്ങള്‍ ഉണ്ടാക്കും.

മാള: സംസ്ഥാന ബജറ്റില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കൊടുങ്ങല്ലൂരിന് 212.2 കോടി രൂപയുടെ പദ്ധതികള്‍ അനുവദിക്കപ്പെട്ടു. വലിയ ദുരന്തങ്ങള്‍ ഉണ്ടാകുകയും ഇപ്പോഴത്തെ മഹാമാരി മൂലം കഷ്ടപ്പെടുന്ന സമസ്ത മേഖലയെയും അതിജീവിക്കാന്‍ കഴിയുന്ന പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ ധനകാര്യ വകുപ്പ് മന്ത്രി സഭയില്‍ അവതരിപ്പിച്ചത്.
കൃഷി, പരമ്പരാഗത മേഖലയില്‍ കയര്‍, മത്സ്യ മേഖലയില്‍ ഉള്‍പ്പെടുത്തിയ നിരവധി പദ്ധതികള്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ വലിയ വികസന മാറ്റങ്ങള്‍ ഉണ്ടാക്കും. കൂടാതെ ടൂറിസം ഹെറിറ്റേജ് പദ്ധതിക്ക് പ്രത്യേക ഊന്നല്‍ നല്‍കിയത് മണ്ഡലത്തില്‍ വിഭാവനം ചെയ്ത മുഴുവന്‍ പദ്ധതികളും നടപ്പിലാക്കാനുള്ള സാധ്യത ഉണ്ടായിയെന്നത് ജനങ്ങള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. 212.2 കോടി രൂപയുടെ പദ്ധതികളാണ് നിയോജക മണ്ഡലത്തിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അന്നമനട ഗ്രാമപ്പഞ്ചായത്ത് പാലുപ്പുഴ സ്ലൂയിസ് കം ബ്രിഡ്ജ് 45 കോടി, കൊടുങ്ങല്ലൂര്‍ കെ കെ ടി എം കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തീകരണത്തിനായി ആറ് കോടി, കോണത്തുകുന്ന് പൂവത്തുംകടവ് റോഡ് ബിറ്റുമിന്‍ മെക്കാഡം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് നവീകരണത്തിനായി 4.7 കോടി, മാള ഗവണ്മെന്റ് ഐ ടി ഐ ഓഡിറ്റോറിയം നിര്‍മ്മാണം ഒരു കോടി,
പുത്തന്‍ചിറ കമ്യൂണിറ്റി ഹെല്‍ത്ത് ആശുപത്രി കോര്‍ട്ടേഴ്സ് നിര്‍മ്മാണത്തിനായി രണ്ട് കോടി, കൊശവര്‍ക്കുന്ന് മുട്ടിക്കല്‍ പാലം നിര്‍മ്മാണം 10 കോടി, കൊടുങ്ങല്ലൂര്‍ ഗവ. എല്‍ പി സ്കൂള്‍ കെട്ടിടം നിര്‍മ്മാണം 1.5 കോടി, കുഴുര്കുണ്ടൂര് റോഡ് 1/500 മുതല്‍ 3/800 വരെയുള്ള ബി എം ബി സി ടാറിംഗിനായി 2.5 കോടി, ചെട്ടിപ്പറമ്പ് റോഡ് 4/400 മുതല്‍ 8/150 വരെയുള്ള ബി എം ബി സി ടാറിംഗിനായി നാല് കോടി, കരൂപ്പടന്ന പാലം നിര്‍മ്മാണം 20 കോടി,
കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതി 75 കോടി, മാള ചുങ്കം കൊമ്പത്തുകടവ് റോഡ് ബി എം ബി സി ടാറിംഗിനായി നാല് കോടി, കുഴുര്‍ പൗള്‍ട്രി ഫാം നവീകരണത്തിനായി 15 കോടി, പൊയ്യ ചക്ക ഫാക്ടറി നവീകരണത്തിനായി മൂന്ന് കോടി, പുത്തന്‍ചിറ തെക്കുംമുറി ഗവ. എല്‍ പി സ്കൂള്‍ കെട്ടിടം നിര്‍മ്മാണം 1.5 കോടി, കുഴുര്‍ ഗവ. ഹൈസ്കൂള്‍ കെട്ടിടം നിര്‍മ്മാണം രണ്ട് കോടി, കരൂപ്പടന്ന ഗവ. എല്‍ പി സ്കൂള്‍, പുത്തന്‍ചിറ വടക്കുംമുറി എല്‍ പി സ്കൂള്‍, മേലഡൂര് ഗവ. എല്‍ പി സ്കൂളുകള്‍ക്ക് കെട്ടിട നിര്‍മ്മാണം ആറ് കോടി, കല്ലൂര്ആലത്തൂര് കോട്ടമുറി റോഡ് ബി എം ബി സി ടാറിംഗിനായി അഞ്ച് കോടി, മാള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം നിര്‍മ്മാണം രണ്ട് കോടി, പൊയ്യ മണലിക്കാട് പൊയ്യക്കടവ് റോഡ് ബി എം ബി സി ടാറിംഗിനായി അഞ്ച് കോടി രൂപ പ്രകാരമാണ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിനായി സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
RELATED STORIES
രാജസ്ഥാന് റോയല്‍സ് വിജയവഴിയില്‍; ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് റണ്‍...
30 March 2025 6:32 PM GMTകുളുവില്‍ മണ്ണിടിച്ചില്‍; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTഉംറ യാത്രയ്ക്കിടെ വാഹനാപകടത്തിൽ മൂന്നു മരണം
30 March 2025 2:27 PM GMT*കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ*
30 March 2025 2:09 PM GMT