Thrissur

ഗ്രാമപ്പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരേ ഒറ്റയാന്‍ സമരം

ഗ്രാമപ്പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരേ ഒറ്റയാന്‍ സമരം
X

മാള: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാള ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ ഒറ്റയാന്‍ സമരം നടത്തി. പൊതുപ്രവര്‍ത്തകനും ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റുമായ വിനോദ് വിതയത്തിലാണ് പഞ്ചായത്ത് ഓഫിസ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. സംസ്ഥാനത്ത് കൊവിഡ് 19 രാജ്യവ്യാപകമായി പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ആയുഷ് പദ്ധതി നിലവിലിരിക്കെ ത്യശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ 2020 മാര്‍ച്ച് 17ലെ ഉത്തരവ് പ്രകാരം പകച്ചവ്യാധി വ്യാപനം തടയാനായി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഹോമിയോ മരുന്ന്(Ars Alb 30 ) വിതരണം ചെയ്യാന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, മാള ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പാലിച്ചില്ല.

പഞ്ചായത്തിന്റെ അധീനതയിലുള്ള ഹോമിയോ ഡിസ്പന്‍സറിയില്‍ നിന്നു മാര്‍ച്ച് 20നും ഏപ്രില്‍ മൂന്നിനും മാള ഗ്രാമപഞ്ചായത്തിലേക്ക് അറിയിപ്പ് നല്‍കിയിട്ടും നാളിതുവരെ ഒരു മാസ കാലമായിട്ടും ഇതിനുവേണ്ടി പ്രാരംഭ നടപടികളും സ്വീകരിച്ചില്ല. ഇതേച്ചൊല്ലി ശക്തമായ പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. രോഗ പ്രതിരോധശേഷി ആര്‍ജ്ജിക്കണമെന്ന ഉദ്ദേശത്തോടെ അധികാരികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അവഗണിച്ച് ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കാത്ത മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും രാജിവയ്ക്കണമെന്നുമാണ് ആവശ്യം. മരുന്ന് വിതരണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.



Next Story

RELATED STORIES

Share it