Thrissur

റോട്ടറി ക്ലബ്ബ് മാസ്‌കുകളും അര്‍ബ്ബാനയും നല്‍കി

മാള റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മാസ്‌കും ആശുപത്രി പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി അര്‍ബ്ബാനയും നല്‍കിയത്.

റോട്ടറി ക്ലബ്ബ് മാസ്‌കുകളും അര്‍ബ്ബാനയും നല്‍കി
X

മാള: റോട്ടറി ക്ലബ്ബിന്റെ മാസ്‌ക് ടു മെഡിക്‌സ് പദ്ധതിയുടെ ഭാഗമായി മാള ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാസ്‌കുകളും അര്‍ബ്ബാനയും നല്‍കി. മാള റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മാസ്‌കും ആശുപത്രി പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി അര്‍ബ്ബാനയും നല്‍കിയത്. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് റോയ് കണ്ടപ്പശ്ശേരി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ആശ സേവ്യര്‍, ക്ലബ്ബ് സെക്രട്ടറി തോമസ് ചെല്ലക്കുടം, ടോമി മുരിങ്ങാപ്പുറത്ത്, പോളി കണ്ണങ്ങാത്ത്, ഡേവീസ് എടാട്ടുകാരന്‍, പോള്‍ പാറയില്‍, ഷോജി ഡേവീസ് സംസാരിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് 3201 ഇതുവരെ തൃശ്ശൂര്‍ ജില്ലയിലെ ആശുപത്രികളിലേക്കായി 10 ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.


Next Story

RELATED STORIES

Share it