Thrissur

പരോളിലിറങ്ങി മുങ്ങിയ മന്ത്രവാദ കൊലക്കേസ് പ്രതി പിടിയില്‍

പരോളിലിറങ്ങി മുങ്ങിയ മന്ത്രവാദ കൊലക്കേസ് പ്രതി പിടിയില്‍
X

തിരുവനന്തപുരം: മന്ത്രവാദ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. കരുനാഗപ്പള്ളി തഴവയിലെ മന്ത്രവാദ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി നൂറനാട് പാലമേല്‍ ആദിക്കാട്ടുകുളങ്ങര ബിസ്മി മന്‍സിലില്‍ മുഹമ്മദ് സിറാജിനെയാണ് പിടികൂടിയത്. തൂത്തുക്കുടി ജില്ലയില്‍ തിരുച്ചെന്തുരീനടുത്തുള്ള കായല്‍പട്ടണം എന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്. പരോളിലിറങ്ങി

കാലാവധി അവസാനിച്ച ശേഷം ജയിലില്‍ തിരികെ ഹാജരാവാതെ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പ്രതിയുടെ വീട് ആലപ്പുഴ ജില്ലയില്‍ നൂറനാട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ ഉത്തരവ് നടപ്പാക്കാന്‍ സുപ്രിം കോടതി ആലപ്പുഴ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സിറാജുദ്ദീന്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞശേഷം തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ തിരുച്ചെന്തുരീനടുത്തുള്ള കായല്‍പട്ടണം എന്ന സ്ഥലത്തു 'കാക്കും കരങ്ങള്‍ നര്‍പാണി മന്‍ട്രം' എന്ന സംഘടനയുടെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ച വരികയായിരുന്നു.

Witch murder accused arrested in Tamil Nadu

Next Story

RELATED STORIES

Share it