Wayanad

തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ 3,274 വോട്ടിങ് മെഷീനുകള്‍ സജ്ജം

തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ 3,274 വോട്ടിങ് മെഷീനുകള്‍ സജ്ജം
X
കോഴിക്കോട്: ജില്ലയിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3,274 വോട്ടിങ് മെഷീനുകള്‍് സജ്ജമാക്കി. കോര്‍പ്പറേഷന്‍, ബ്ലോക്ക്, നഗരസഭ എന്നിവിടങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു. പോളിംഗ് സ്റ്റേഷനുകളിലേക്കായി ഇന്നും (ഡിസംബര്‍ 08) നാളെയുമായാണ് വിതരണം. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിതരണം നടത്തുന്നത്.


ബന്ധപ്പെട്ട മുനിസിപ്പല്‍ സെക്രട്ടറിമാരും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും മെഷീനുകള്‍ ഏറ്റുവാങ്ങി അതത് നഗരസഭ, ബ്ലോക്ക്, മുനിസിപ്പാലിറ്റി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. പൊലീസ് അകമ്പടിയോടെയാണ് വോട്ടിംഗ് മെഷീന്‍ സ്‌ട്രോങ് റൂമുകളില്‍ എത്തിക്കുക. തെരഞ്ഞെടുപ്പിന്റെ തലേദിവസം പോളിംഗ് ബൂത്തുകളില്‍ ഇവ വിതരണം ചെയ്യും.

കോര്‍പ്പറേഷന്‍ പരിധിയില്‍ 398 വോട്ടിംഗ് മെഷീനുകള്‍, കൊയിലാണ്ടി നഗരസഭ 51, വടകര 54, പയ്യോളി 37, രാമനാട്ടുകര 31, കൊടുവള്ളി 36, മുക്കം 33, ഫറോക്ക് 38 വീതവും വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 160, തൂണേരി 244, കുന്നുമ്മല്‍ 220, തോടന്നൂര്‍ 171, മേലടി 96, പേരാമ്പ്ര 226, ബാലുശ്ശേരി 280, പന്തലായനി 179, ചേളന്നൂര്‍ 224, കൊടുവള്ളി 337, കുന്നമംഗലം 352, കോഴിക്കോട് 107 വീതവും മെഷീനുകളുമാണ് വിതരണം ചെയ്യുക. ജില്ലയില്‍ ആകെ 2,987 പോളിംഗ് ബൂത്തുകളാണുള്ളത്.




Next Story

RELATED STORIES

Share it