Wayanad

വയനാട് ജില്ലയില്‍ 259 പേര്‍ക്ക് കൂടി കൊവിഡ്; 148 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ 259 പേര്‍ക്ക് കൂടി കൊവിഡ്; 148 പേര്‍ക്ക് രോഗമുക്തി
X

വയനാട്: ജില്ലയില്‍ ഇന്ന് 259 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫfസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 148 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടക്കം എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11847 ആയി. 10050 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1722 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 971 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

പനമരം സ്വദേശികള്‍ 47 പേര്‍, പൂതാടി 23 പേര്‍, മുട്ടില്‍, പടിഞ്ഞാറത്തറ 22 പേര്‍ വീതം, കണിയാമ്പറ്റ 19 പേര്‍, എടവക 14 പേര്‍, മേപ്പാടി 12 പേര്‍, തിരുനെല്ലി 11 പേര്‍, മൂപ്പൈനാട്, പുല്‍പ്പള്ളി 10 പേര്‍ വീതം, മാനന്തവാടി,ബത്തേരി 9 പേര്‍ വീതം, നൂല്‍പ്പുഴ, വെങ്ങപ്പള്ളി 8 പേര്‍ വീതം, കല്‍പ്പറ്റ 7 പേര്‍, തരിയോട് 6 പേര്‍, വൈത്തിരി 4 പേര്‍, നെന്മേനി, തവിഞ്ഞാല്‍, വെള്ളമുണ്ട 3 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി, പൊഴുതന 2 പേര്‍ വീതം, കോട്ടത്തറ, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

148 പേര്‍ക്ക് രോഗമുക്തി

മാനന്തവാടി, പുല്‍പ്പള്ളി സ്വദേശികളായ 11 പേര്‍ വീതം, കണിയാമ്പറ്റ 7 പേര്‍, നെന്മേനി, മീനങ്ങാടി 6 പേര്‍ വീതം, അമ്പലവയല്‍, തൊണ്ടര്‍നാട്, ബത്തേരി 4 പേര്‍ വീതം, വൈത്തിരി, വെള്ളമുണ്ട, പനമരം, മുള്ളന്‍കൊല്ലി 3 പേര്‍ വീതം, തവിഞ്ഞാല്‍, മൂപ്പൈനാട്, മുട്ടില്‍, എടവക, കല്‍പ്പറ്റ, മേപ്പാടി രണ്ടു പേര്‍ വീതം, നൂല്‍പ്പുഴ, തരിയോട്, കോട്ടത്തറ, തിരുനെല്ലി, പൂതാടി സ്വദേശികളായ ഓരോരുത്തരും വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന 10 പേരും തൃശ്ശൂര്‍ മലപ്പുറം സ്വദേശികളായ ഒരോരുത്തരും ഒരു തമിഴ്നാട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 53 പേരുമാണ് രോഗമുക്തരായത്.

1084 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.12) പുതുതായി നിരീക്ഷണത്തിലായത് 1084 പേരാണ്. 664 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9915 പേര്‍. ഇന്ന് വന്ന 91 പേര്‍ ഉള്‍പ്പെടെ 833 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1973 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 175316 സാമ്പിളുകളില്‍ 174504 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 162657 നെഗറ്റീവും 11847 പോസിറ്റീവുമാണ്.




Next Story

RELATED STORIES

Share it