Wayanad

മണ്ണുണ്ടി വനത്തില്‍ കടുവയുടെ ആക്രമണത്തില്‍ കുട്ടികൊമ്പന്‍ ചെരിഞ്ഞു

മണ്ണുണ്ടി വനത്തില്‍ കടുവയുടെ ആക്രമണത്തില്‍ കുട്ടികൊമ്പന്‍ ചെരിഞ്ഞു
X

മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചിലെ മണ്ണുണ്ടി വനത്തില്‍ നാല് വയസ്സ് പ്രായമുള്ള കുട്ടിക്കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ജഡത്തിന് എകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി സുനില്‍കുമാര്‍, ഫോറസ്റ്റര്‍ എ കെ രാമകൃഷ്ണന്‍, ബിറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരയ ആദര്‍ശ് ലാല്‍, കെ ആര്‍ വിഷ്ണു, പി കെ നന്ദകുമാര്‍, പി കെ വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചു. വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജഡം വനത്തില്‍ ഉപേക്ഷിച്ചു.

Baby bull was tilted by the tiger's attack in Mannundi forest

Next Story

RELATED STORIES

Share it