Wayanad

വയനാട്ടില്‍ 20 പേര്‍ക്ക് കൂടി കൊവിഡ്; 25 പേര്‍ക്ക് രോഗമുക്തി

18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട്ടില്‍ 20 പേര്‍ക്ക് കൂടി കൊവിഡ്;   25 പേര്‍ക്ക് രോഗമുക്തി
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഒരാള്‍ കര്‍ണാടകയില്‍ നിന്നു ഒരാള്‍ വിദേശത്തുനിന്നെത്തിയവരാണ്. 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 25 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1326 ആയി. ഇതില്‍ 1068 പേര്‍ രോഗമുക്തരായി. 250 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. 241 പേര്‍ ജില്ലയിലും 9 പേര്‍ ഇതര ജില്ലകളിലും ചികില്‍സയില്‍ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവര്‍:

ആഗസ്ത് 22ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ പള്ളിക്കുന്ന് ചുണ്ടക്കര സ്വദേശി(60), ആഗസ്ത് അഞ്ചിന് സൗദിയില്‍ നിന്നു തിരിച്ചെത്തിയ കാക്കവയല്‍ സ്വദേശി(46), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 5 മുണ്ടക്കുറ്റി സ്വദേശികള്‍(പുരുഷന്‍-13, സ്ത്രീ- 39, കുട്ടികള്‍- 8,10,11), മേപ്പാടി സമ്പര്‍ക്കത്തിലുള്ള 2 അട്ടമല സ്വദേശികള്‍(പുരുഷന്‍- 24, സ്ത്രീ- 50), ഒരു കോണാര്‍കാട് സ്വദേശിനി(24), 4 മേപ്പാടി സ്വദേശികള്‍ (പുരുഷന്‍മാര്‍-34, 31, സ്ത്രീകള്‍-42, 42), ഒരു പാലവയല്‍ സ്വദേശി(33), കമ്പളക്കാട് സ്വദേശിനി(28), വാളാട് സമ്പര്‍ക്കത്തിലുള്ള 2 വാളാട് സ്വദേശികള്‍(40, 75), ചെതലയം സമ്പര്‍ക്കത്തത്തിലുള്ള ബത്തേരി സ്വദേശിനിയായ 8 മാസം പ്രായമുള്ള കുട്ടി, കര്‍ണാടകയിലേക്ക് പോവുന്നതിനായി ചീരാല്‍ റിസോര്‍ട്ടില്‍ എത്തിയ വ്യക്തി(46) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

25 പേര്‍ക്ക് രോഗമുക്തി

കുപ്പാടിത്തറ, കാരക്കാമല സ്വദേശികളായ നാലുപേര്‍ വീതവും വാളാട് നിന്നുള്ള മൂന്നുപേരും അമ്പലവയല്‍, കുഞ്ഞോം, പുല്‍പ്പള്ളി സ്വദേശികളായ രണ്ടുപേര്‍ വീതവും കമ്പളക്കാട്, കാക്കവയല്‍, വെള്ളമുണ്ട, റിപ്പണ്‍, നീര്‍വാരം, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളിലുള്ള ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്

266 പേര്‍ കൂടി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 266 പേരാണ്. 161 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3771 പേര്‍. ഇന്ന് വന്ന 12 പേര്‍ ഉള്‍പ്പെടെ 294 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 307 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 41457 സാംപിളുകളില്‍ 39912 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 38586 നെഗറ്റീവും 1326 പോസിറ്റീവുമാണ്.


Next Story

RELATED STORIES

Share it