Wayanad

കൊവിഡ്: വയനാട്ടില്‍ ഒരാള്‍ കൂടി രോഗമുക്തി നേടി

കൊവിഡ്: വയനാട്ടില്‍ ഒരാള്‍ കൂടി രോഗമുക്തി നേടി
X

കല്‍പറ്റ: വയനാട് ജില്ലയില്‍ ഒരാള്‍ കൂടി കൊവിഡ് 19 രോഗമുക്തി നേടി. ഖത്തറില്‍ നിന്ന് ജില്ലയിലെത്തി മെയ് 28 മുതല്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പൂതാടി സ്വദേശി 28 കാരനാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രോഗം സ്ഥിരീകരിച്ച 19 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലും ചികില്‍സയില്‍ കഴിയുന്നുണ്ട്.

നിലവില്‍ 228 പേര്‍ ഇന്ന് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇന്നലെ നിരീക്ഷണത്തിലായ 223 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3685 പേര്‍ നിരീക്ഷണത്തിലുണ്ട്.. ഇതില്‍ 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2521 ആളുകളുടെ സാംപിളുകളില്‍ 2100 ഫലം ലഭിച്ചു. 2062 നെഗറ്റീവും 38 ആളുകളുടെ സാംപിള്‍ പോസിറ്റീവുമാണ്. 416 സാംപിളുകളുടെ ഫലം ലഭിക്കുവാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 3354 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 2456 ല്‍ 2439 നെഗറ്റീവും 17 പോസിറ്റീവുമാണ് .

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 2880 ആളുകളെ നേരിട്ട് വിളിച്ച് അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 296 പേര്‍ക്ക് കൗണ്‍സലിങ് നല്‍കി.



Next Story

RELATED STORIES

Share it