Wayanad

പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു; എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ച് ലഹരിക്കടത്ത് കേസ് പ്രതി

പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു; എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ച് ലഹരിക്കടത്ത് കേസ് പ്രതി
X

മാനന്തവാടി: പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ച് ലഹരിക്കടത്ത് കേസിലെ പ്രതി. വയനാട്ടിലെ കര്‍ണാടക-കേരള അതിര്‍ത്തിയായ ബാവലിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വാഹനമോടിച്ചിരുന്ന അഞ്ചാം മൈല്‍ സ്വദേശി ഹൈദറിനെ പോലിസ് പിടികൂടി.

അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ പതിവ് പരിശോധന നടത്തുകയായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ വാഹനത്തിന് നേരെ കൈകാണിച്ചെങ്കിലും വാഹനം വേഗത്തില്‍ ഓടിച്ചുവന്ന് ഉദ്യോഗസ്ഥനെ ഇടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്തുവെന്നാണ് പോലിസ് അറിയിച്ചിരിക്കുന്നത്.

വാഹനം ഇടിച്ചതിനെ തുടര്‍ന്ന് സിവില്‍ എക്സൈസ് ഓഫീസറായ ജെയ്മോന് താടിയെല്ലിന് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടമുണ്ടായതിനെ പിന്നാലെ ജെയ്മോനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുമ്പും ലഹരി കടത്ത് കേസില്‍ ഉള്‍പ്പെടെ പ്രതിയായിട്ടുള്ള ആളാണ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ച ഹൈദര്‍ എന്നാണ് പോലിസ് അറിയിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.




Next Story

RELATED STORIES

Share it