Wayanad

മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ണം; വയനാട് ആദ്യ സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ല

മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ണം; വയനാട് ആദ്യ സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ല
X

കല്‍പ്പറ്റ: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് വയനാട് ജില്ലയില്‍ പൂര്‍ത്തിയായി. ഇതോടെ സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ല എന്ന പ്രഖ്യാപനത്തിനായുള്ള ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ജില്ലയ്ക്ക് സാധിച്ചു. 6,15,729 പേരാണ് ജില്ലയില്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 2,13,277 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ലഭിച്ചു. 6,51,967 പേരാണ് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരെങ്കിലും ഇതില്‍ 6,11,430 പേരാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായവര്‍.

മൂന്ന് മാസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചവര്‍, വാക്‌സിന്‍ സ്വീകരിക്കാന്‍ പാടില്ലാത്തവര്‍, സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍, കണ്ടെയ്ന്‍മെന്റ് സോണുകളിലും ക്ലസ്റ്ററുകളിലുമുള്ളവര്‍ എന്നിവര്‍ക്കായിരുന്നു ഡ്രൈവില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയില്ലാത്തത്. ഇവര്‍ക്ക് പിന്നീട് ആശുപത്രി, പിഎച്ച്‌സി എന്നിവിടങ്ങളില്‍നിന്നായി വാക്‌സിന്‍ ലഭിക്കുന്നതാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സജ്ജീകരിച്ച വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഓരോ കേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍, 3 നഴ്‌സുമാര്‍, ഒരു ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ എന്നിവരെയും നിയോഗിച്ചിരുന്നു.

കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പോലിസ്, ആര്‍ആര്‍ടി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സേവനവും ഉറപ്പുവരുത്തി. കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഡബ്ല്യൂഎംഒ ഇംഗ്ലീഷ് സ്‌കൂള്‍, മാന്തവാടി ന്യൂമാന്‍സ് കോളജ് എന്നിവിടങ്ങളിലായി സ്‌പെഷ്യല്‍ ക്യാംപും സംഘടിപ്പിച്ചിരുന്നു. അന്തര്‍സംസ്ഥാന തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, വിദ്യാര്‍ഥികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനായിരുന്നു സ്‌പെഷ്യല്‍ ക്യാംപ്.

Next Story

RELATED STORIES

Share it