Wayanad

വയനാട്ടില്‍ കവര്‍ച്ചക്കെത്തിയ കൊലക്കേസ് പ്രതികളായ മൂന്നു പേര്‍ പിടിയില്‍

പ്രതികള്‍ മൂവരും കൊലപാതകം,കവര്‍ച്ച,പിടിച്ചുപറി മുതലായ വിവിധ കേസുകളിലെ പ്രതികളാണ്.

വയനാട്ടില്‍ കവര്‍ച്ചക്കെത്തിയ കൊലക്കേസ് പ്രതികളായ മൂന്നു പേര്‍ പിടിയില്‍
X

കല്‍പ്പറ്റ: കമ്പളക്കാട് വാടക വീട് കേന്ദ്രീകരിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്ന മൂന്നംഗ ക്വട്ടേഷന്‍ സംഘത്തെ കമ്പളക്കാട് എസ്‌ഐസി രാംകുമാറും സംഘവും അറസ്റ്റ് ചെയ്തു. കമ്പളക്കാട് ചെറുവ നശേരി സി.എ മുഹ്സിന്‍ (26), എറണാകുളം ആലുവ മാഞ്ഞാലി സ്വദേശികളായ കാഞ്ഞിരപറമ്പില്‍ റംഷാദ് (25), തോട്ടുങ്ങല്‍ വീട്ടില്‍ ടി.എ ഫറൂക്ക് (34) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തു. അഞ്ചംഗ സംഘത്തിലെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ മൂവരും കൊലപാതകം,കവര്‍ച്ച,പിടിച്ചുപറി മുതലായ വിവിധ കേസുകളിലെ പ്രതികളാണ്.

അരിഞ്ചേര്‍മല പള്ളിതാഴെ സ്വകാര്യ വ്യക്തിയുടെ വാടക വീട് കേന്ദ്രീകരിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യവെയാണ് സംഘം പോലിസിന്റെ വലയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്‌ഐ രാംകുമാര്‍, അഡി. എസ്‌ഐ വിപി ആന്റണി, എ എസ് ഐ എ യൂസഫ്, എസ്‌സിപിഒ മാരായ വി ആര്‍ ദിലീപ് കുമാര്‍, റിയാസ് എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അഞ്ചംഗ സംഘത്തിലെ 2 പേര്‍ ഓടി രക്ഷപ്പെട്ടു. പ്രതികളില്‍ നിന്നും കവര്‍ച്ചക്കായി കരുതിയ കത്തികള്‍, ചുറ്റിക, വടികള്‍ തുടങ്ങിയവ പിടിച്ചെടുത്തു. പിടിയിലായ എര്‍ണാകുളം സ്വദേശികളായ പ്രതികള്‍ ഇരുവരും കൊലപാതക കേസിലടക്കം വിവിധ കേസുകളിലെ പ്രതികളാണ്. നോര്‍ത്ത് പറവൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ മുബാറക്ക് എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളാണിവര്‍. കമ്പളക്കാട് സ്വദേശിയായ മുഹ്സിനെതിരെ കരിപ്പൂരും, കമ്പളക്കാടും, കല്‍പ്പറ്റയിലുമെല്ലാം വിവിധ കേസുകള്‍ നിലവിലുണ്ട്. മാരകായുധങ്ങള്‍ കൂടാതെ കളിതോക്കും സംഘം കൈവശം കരുതിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ മെഡിക്കല്‍ പരിശോധനക്ക് ശേഷം വൈകുന്നേരത്തോടെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും .








Next Story

RELATED STORIES

Share it