Wayanad

വയനാട് പാക്കേജ് പ്രഖ്യാപനം; മുഖ്യമന്ത്രി നാളെ ജില്ലയിലെത്തും

വയനാട് പാക്കേജ് പ്രഖ്യാപനം; മുഖ്യമന്ത്രി നാളെ ജില്ലയിലെത്തും
X
കല്‍പറ്റ: ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന വയനാട് പാക്കേജ് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. നാളെ രാവിലെ 11 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫീ പാര്‍ക്കിന്റെ ഡി.പി.ആര്‍ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. 2021-26 വര്‍ഷ കാലയളവില്‍ ജില്ലയില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധങ്ങളായ പദ്ധതികളാണ് വയനാട് പാക്കേജില്‍ ഉണ്ടാകുക. ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിച്ചുള്ള വികസന കര്‍മ്മ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും. കാര്‍ഷിക മേഖലയുടെയും ആദിവാസി മേഖലയുടെയും സമഗ്ര പുരോഗതിയും പാക്കേജിലൂടെ ലക്ഷ്യമിടുന്നുണ്ട്. അടിസ്ഥാന സൗകര്യവികസനവും തൊഴില്‍ സംരംഭങ്ങളുമെല്ലാം പാക്കേജില്‍ വിഭാവനം ചെയ്യുന്നുണ്ട്. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.


ജില്ലയുടെ മുഖ്യ കാര്‍ഷിക വിളയായ കാപ്പിയുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള വയനാട് കോഫി സംഭരണ ഉദ്ഘാടനവും കുടുംബശ്രീ കിയോസ്‌ക്ക് കൈമാറലും വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ കാപ്പിയെന്ന നിലയില്‍ വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് വിപണി കണ്ടെത്തി കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ ശ്രേയാംസ് കുമാര്‍ എം.പി, എം.എല്‍.എ.മാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കെ.എം. തൊടി മുജീബ് തുടങ്ങിയവര്‍ പങ്കെടുക്കും.




Next Story

RELATED STORIES

Share it