- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓട്ടോ,ടാക്സി മേഖലയില്‍ പിയു ആപ്പുമായി മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രമീടാക്കി, പരിസ്ഥിതി നാശം ഒഴിവാക്കുന്ന രീതിയിലുള്ള നൂതവ സംവിധാനമാണ് പിയു എന്ന ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് തങ്ങള്‍ പ്രദാനം ചെയ്യുന്നതെന്ന്് മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി സ്ഥാപകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏകീകൃത പ്ലാറ്റ്ഫോം ഒരുക്കുന്ന പ്രഥമ സംരംഭമാണ് പിയു
കൊച്ചി: അസംഘടിതരായ ഓട്ടോ, കാര്‍ ടാക്സി മേഖലയെ ഒന്നിപ്പിക്കുന്നതിനായി പിയു എന്ന ജിപിഎസ് ആപ്പുമായി മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി. പ്രയോജനപ്രദമായ രീതിയില്‍, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രമീടാക്കി, പരിസ്ഥിതി നാശം ഒഴിവാക്കുന്ന രീതിയിലുള്ള നൂതവ സംവിധാനമാണ് പിയു എന്ന ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് തങ്ങള്‍ പ്രദാനം ചെയ്യുന്നതെന്ന്് മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി സ്ഥാപകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏകീകൃത പ്ലാറ്റ്ഫോം ഒരുക്കുന്ന പ്രഥമ സംരംഭമാണ് പിയു. ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിലവില്‍ നടത്തുന്ന ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ 26 % കമ്മീഷനാണ് ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്നത്. അതായത്, ദിവസം 3000 രൂപ ഓടികിട്ടിയാല്‍ 780 രൂപ ഓണ്‍ലൈന്‍ ടാക്സി സേവനദാതാവിന് നല്‍കണം. ഒരു വര്‍ഷം 2,34,000 രൂപ ഇത്തരത്തില്‍ നല്‍കണം. ഇന്ധനച്ചെലവ്, മാസ അടവ്, മെയിന്റനന്‍സ് ചെലവ്, മറ്റ് നിത്യചെലവുകള്‍ എന്നിവ കിഴിച്ച് വളരെ തുച്ഛമായ സഖ്യയാണ് ഡ്രൈവര്‍ക്ക് ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
പിയു പക്ഷേ, കമ്മീഷന് ഈടാക്കുന്നേയില്ല. പകരം സബ്സ്ക്രിപ്ഷന് തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം ആകെ 19,200 രൂപ വരും. നിലവിലെ സ്ഥിതി താരതമ്യപ്പെടുത്തിയാല്‍ ഡ്രൈവര്‍ക്ക് 2,14,800 രൂപ അധികം. അതായത് ഡ്രൈവര്‍ ഓടി സമ്പാദിക്കുന്നതിന്റെ 46% ഡ്രൈവര്‍ക്ക് തന്നെ ലഭിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.പിയുവിന്റെ ആര്‍പിഎസ് (റൈഡ് പ്രോഫിറ്റ് ഷെയര്‍) സ്കീം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യം നേടാം. പിയു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഒരു യാത്രികന് മറ്റു അഞ്ച് പേര്‍ക്ക് അത് ശുപാര്‍ശ ചെയ്യുകയും അവര്‍ ആപ്പ് ഡൗണ്ലോഡ്ചെയ്യുകയും ചുരുങ്ങിയത് പിയുവില്‍ ഒരു യാത്ര നടത്തുകയും ചെയ്താല്‍ ആ യാത്രികന് ഗോള്‍ഡന്‍ കസ്റ്റമര്‍ ആകും. മാസം നാല് യാത്രകള്‍ എങ്കിലും നടത്തുന്ന ഗോള്‍ഡന്‍ കസ്റ്റമര്‍ ആര്‍പിഎസ് ആനുകൂല്യത്തിന്അ ര്ഹനാകും.
സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ, ടാക്സി നിരക്കാണ് പിയു പിന്തുടരുന്നത്. സര്‍ചാര്‍ജോ അതുപോലുള്ള മറ്റ് കാണാമറയത്തെ തുകയോ ഈടാക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.പഠനങ്ങളനുസരിച്ച്, നഗരപരിധിയില്‍ ഒരു ഓട്ടോറിക്ഷ യാത്രക്കാരനെ അന്വേഷിച്ച് ഓടി ദിവസം ശരാശരി ഒരു ലിറ്റര്‍ ഇന്ധനം കത്തിക്കുന്നെന്നാണ് പറയുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ഇത് ഇതിലും കൂടും. ലക്ഷക്കണക്കിന് ഓട്ടോകള്‍ വെറുതെ ഓടി ഇന്ധനം കത്തിച്ച് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നത് പിയു പ്ലാറ്റ്ഫോമില്‍ ഒഴിവാക്കാം. ഓര്‍ഡര്‍ അനുസരിച്ച് മാത്രം വാഹനം ഓടുക വഴി ലക്ഷക്കണക്കിന് ലിറ്റര്‍ ഇന്ധന ലാഭവും അത് വഴി കാര്‍ബണ്‍ ഫൂട്ട്പ്രിന്റെ അളവ് സാരമായി കുറയ്ക്കുകയും ചെയ്യാം.
ആദ്യഘട്ടത്തില്‍, കോഴിക്കോട്,എറണാകുളം എന്നിവടങ്ങള്‍ക്കു പുറമേതിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നി ജില്ലകളില്‍ ഈ മാസം തന്നെ പിയു ആപ്പ് ലോഞ്ച് ചെയ്യും. 2019-20 സാമ്പത്തിക വര്‍ഷം തന്നെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. സര്‍വ്വീസ് തുടങ്ങി ആദ്യ ആറ് മാസത്തിനുള്ളില്‍ 800 പേര്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ തൊഴില്‍ ലഭിക്കുമെന്നും ഇവര്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പി ടി തോമസ് എം.എല്‍എ പിയു ആപ്പിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി സഹ സ്ഥാപകരായ അശോക് ജോര്‍ജ് ജേക്കബ്, ജി പി രമേഷ് ശിവദാസന്‍ നായര്‍, ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ അനില്‍ നായര്‍, ചീഫ് ടെക്നോളജി ഓഫസര്‍ (സിടിഒ) ആനന്ദ് നായര്‍, റീജ്യണല്‍ മാനേജര്‍ ശ്രീകുമാര്‍ പങ്കെടുത്തു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT