Bank

ഐസിഐസിഐ ബാങ്കിന് നാളെ മുതല്‍ പുതിയ നിരക്കുകള്‍; അറിയേണ്ടതെല്ലാം

ബാങ്ക് ചാര്‍ജുകള്‍ നാളെ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു.

ഐസിഐസിഐ ബാങ്കിന് നാളെ മുതല്‍ പുതിയ നിരക്കുകള്‍; അറിയേണ്ടതെല്ലാം
X
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്ക് പണമിടപാടുകള്‍, പണം പിന്‍വലിക്കല്‍, ചെക്ക്ബുക്ക് ചാര്‍ജുകള്‍ എന്നിവയില്‍ നാളെ മുതല്‍ മാറ്റം വരുത്തുന്നു. ഐസിഐസിഐ ബാങ്ക് ചാര്‍ജുകള്‍ നാളെ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. മാസത്തില്‍ ആദ്യ മൂന്ന് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം ഇതര ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുടമകളില്‍ നിന്ന് ഫീസ് ഈടാക്കും.


നാളെ മുതല്‍ ബാങ്ക് ഇടപാടുകാര്‍ നേരിടേണ്ട മാറ്റങ്ങള്‍ ഇതാ.

ചെക്ക് ബുക്ക്

ആഗസ്ത് ഒന്നുമുതല്‍ അധിക ചെക്ക് ബുക്കിന് നിരക്ക് ഈടാക്കും. ഒരു വര്‍ഷം 25 ലീഫുള്ള ചെക്ക് ബുക്ക് സൗജന്യമാണ്. ചെക്ക് ബുക്ക് അധികമായി വേണ്ടി വന്നാല്‍ നിരക്ക് ചുമത്തും. അധികമായി വേണ്ടി വരുന്ന പത്ത് ലീഫുള്ള ചെക്ക് ബുക്കിന് 20 രൂപയാണ് ഇടപാടുകാരനില്‍ നിന്ന് ഈടാക്കുക.

പണം പിന്‍വലിക്കല്‍

ആഗസ്ത് ഒന്നുമുതല്‍ മാസത്തില്‍ ആദ്യത്തെ പണം പിന്‍വലിക്കല്‍ സൗജന്യമാണ്. ഒരു ലക്ഷം രൂപ വരെ ഇത്തരത്തില്‍ പിന്‍വലിക്കാം. തുടര്‍ന്നുള്ള ഓരോ ആയിരം രൂപയുടെ ഇടപാടിനും അഞ്ചു രൂപ വീതം ഈടാക്കും. സ്വന്തം അക്കൗണ്ടുള്ള ശാഖകളിലാണ് ഇത് ബാധകം. ബാങ്കിന്റെ ഇതര ശാഖകളില്‍ പ്രതിദിനം 25000 രൂപ വരെയുള്ള ഇടപാടുകള്‍ സൗജന്യമാണ്. ഈ പരിധി അധികരിച്ചാല്‍ ചാര്‍ജ് ഈടാക്കും.

എടിഎം ഇടപാടുകള്‍

മെട്രോ നഗരങ്ങളില്‍ ഇതര ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മാസം മൂന്ന് തവണ വരെ സൗജന്യമായി പണം പിന്‍വലിക്കാം. പരിധി കടന്നാല്‍ ഓരോ ഇടപാടിനും 20 രൂപ വീതം നിരക്ക് ഈടാക്കും. സില്‍വര്‍,ഗോള്‍ഡ് അങ്ങനെ എല്ലാ തരത്തിലുള്ള കാര്‍ഡുടമകള്‍ക്കും ഇത് ബാധകമാണ്.

സാമ്പത്തികേതര ഇടപാടുകള്‍

എടിഎമ്മുകളില്‍ നിന്നുള്ള സാമ്പത്തികേതര ഇടപാടുകള്‍ മാസം അഞ്ചുതവണ വരെ സൗജന്യമാണ്. മെട്രോ നഗരങ്ങള്‍ക്ക് വെളിയിലാണ് ഇത് ബാധകം. പരിധി അധികരിച്ചാല്‍ ഓരോ ഇടപാടിനും 8.50 രൂപ ഈടാക്കും. സില്‍വര്‍,ഗോള്‍ഡ് അങ്ങനെ എല്ലാ തരത്തിലുള്ള കാര്‍ഡുടമകള്‍ക്കും ഇത് ബാധകമാണ്. സ്വന്തം ശാഖയില്‍ ഒരു മാസം നാലുതവണ വരെ ഒന്നിച്ചുള്ള നിക്ഷേപം സൗജന്യമായി നടത്താം. പരിധി കടന്നാല്‍ ഓരോ ഇടപാടിനും 150 രൂപ ഈടാക്കും.

Next Story

RELATED STORIES

Share it