Bank

പോസ്റ്റ് ഓഫിസ് അക്കൗണ്ടില്‍നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയ്ക്കാമോ? അറിയേണ്ടതെല്ലാം

നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എടിഎം എന്നിവ വഴി ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് പോസ്റ്റ് ഓഫിസ് ശാഖകളിലെ അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാനുള്ള വാതായനമാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.

പോസ്റ്റ് ഓഫിസ് അക്കൗണ്ടില്‍നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയ്ക്കാമോ? അറിയേണ്ടതെല്ലാം
X

1.5 ലക്ഷം പോസ്റ്റ് ഓഫിസുകളെ കോര്‍ ബാങ്കിങ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുമെന്നാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എടിഎം എന്നിവ വഴി ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് പോസ്റ്റ് ഓഫിസ് ശാഖകളിലെ അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാനുള്ള വാതായനമാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.

പോസ്റ്റ് ഓഫിസ് അക്കൗണ്ടുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ക്കുമിടയില്‍ പണം ഓണ്‍ലൈനായി കൈമാറാന്‍ വഴിവയ്ക്കുമെന്നതാണു ഇതിലെ പ്രധാന ആകര്‍ഷണം. നിലവില്‍ പോസ്റ്റ് ഓഫിസുകള്‍ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി സേവിങ്‌സ് അക്കൗണ്ട് സേവനങ്ങളും പേമെന്റ് ബാങ്ക് സേവനങ്ങളും നല്‍കുന്നുണ്ട്.

ഗ്രാമീണ മേഖലയ്ക്കും മികച്ച നേട്ടം

പോസ്റ്റ് ഓഫിസുകളെ കോര്‍ ബാങ്കിങ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതോടെ ഗ്രാമീണ മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. പ്രത്യേകിച്ച് ബാങ്കിങ് സേവനങ്ങള്‍ ഇപ്പോഴും അപ്രാപ്യമായ വിദൂര ഗ്രാമങ്ങള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.ബാങ്കിങ് സേവനങ്ങള്‍ ഇല്ലാത്ത ഗ്രാമങ്ങളില്‍ പോലും പോസ്റ്റ് ഓഫിസ് സേവനങ്ങള്‍ ലഭ്യമാണെന്നതു തന്നെ കാരണം.

പുതിയ തീരുമാനം ഉപഭോക്തൃ സൗഹൃദമായ രീതിയില്‍ ജനങ്ങളെ ഡിജിറ്റലായി ശാക്തീകരിക്കും. നിരവധി ഉപഭോക്താക്കളെ അവരുടെ സൗകര്യത്തിനനുസരിച്ച് ആദ്യമായി ഡിജിറ്റല്‍ ബാങ്കിങ് അനുഭവിക്കാന്‍ ഇത് പ്രാപ്തമാക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടൂന്നു.

ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍

നിക്ഷേപങ്ങള്‍, ഫണ്ട് ട്രാന്‍സ്ഫര്‍ സേവനങ്ങള്‍, വായ്പകള്‍, ഇന്‍ഷുറന്‍സ്, പേമെന്റ് സേവനങ്ങള്‍ തുടങ്ങിയ സാമ്പത്തിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും സാധാരണക്കാര്‍ക്ക് താങ്ങാവുന നിരക്കുകളില്‍ സുരക്ഷിതമായി പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ എന്ന പദം വഴി അര്‍ത്ഥമാക്കുന്നത്.ഇതുവഴി കിയോസ്‌ക് ബാങ്കിങ്, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന, അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി വയ വന്ദന യോജന പോലുള്ള ഗവണ്‍മെന്റ് സ്‌കീമുകളിലേക്കു പൗരന്‍മാര്‍ക്ക് കൂടുതല്‍ പ്രവേശനം ലഭിക്കും. പോസ്റ്റ് ഓഫിസുകളെ കോര്‍ ബാങ്കിങ്ങിലേക്കു കൊണ്ടുവരുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം വേഗത്തിലും കാര്യക്ഷമവുമാകും.

പുതിയ ഡിജിറ്റല്‍ ബാങ്കിങ് മോഡലുകള്‍ക്ക് വഴിയൊരുക്കും

പോസ്റ്റ് ഓഫിസുകളെ കോര്‍ ബാങ്കിങ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനുള്ള നീക്കം പുതിയ ഡിജിറ്റല്‍ ബാങ്കിങ് മോഡലുകള്‍ക്ക് വഴിയൊരുക്കും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ വന്‍കിട പണമിടപാടുകാരെ ഗ്രാമീണ മേഖലയിലെ അക്കൗണ്ടുകളിലേക്കും ഉപഭോക്താക്കളിലേക്കും എത്തിക്കാന്‍ ഈ മാറ്റം സഹായിക്കും. കുറഞ്ഞ ചെലവിലുള്ള ധനസഹായം നല്‍കുന്നവര്‍ക്കും, എസ്എംഇ വായ്പ നല്‍കുന്നവര്‍ക്കും പരസ്പര പ്രവര്‍ത്തനക്ഷമതയും സാമ്പത്തിക ഉള്‍പ്പെടുത്തലും പ്രയോജനപ്പെടുത്താന്‍ ഇതുവഴി കഴിയുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.

സര്‍ക്കാരിനും സഹായകം

ഇടപാടുകള്‍ മികച്ച രീതിയില്‍ ട്രാക്ക് ചെയ്യാനും ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കാനും ഈ നീക്കം സര്‍ക്കാരിനെ സഹായിക്കും. കിട്ടാക്കടങ്ങളും മറ്റും കൂടുതല്‍ കാര്യക്ഷമമായി തിരിച്ചുപിടിക്കുന്നതിനും ഒരോരുത്തര്‍ക്കും അനുയോജ്യമായ സേവനങ്ങള്‍ വിപുലീകരിക്കാനും പദ്ധതി സര്‍ക്കാരിനെ പ്രാപ്തമാക്കും.

ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ വഴി രാജ്യത്തെ 75 ജില്ലകളിലായി 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ (ഡി.ബി.യു) സ്ഥാപിക്കാനും ബജറ്റ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത് ഡിജിറ്റല്‍ പേമെന്റുകള്‍ കൂടുതല്‍ സ്വീകരിക്കുന്നത് പ്രോല്‍സാഹിപ്പിക്കും.

Next Story

RELATED STORIES

Share it