- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
4400 കോടി ഡോളറിന് ട്വിറ്റര് സ്വന്തമാക്കി ഇലോണ് മസ്ക്
മസ്കിന്റെ ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരന് ഓഹരി ഉടമകളില് നിന്ന് സമ്മര്ദമുണ്ടായിരുന്നു. തുടര്ന്ന് അടിയന്തര പ്രാധാന്യത്തോടെ ബോര്ഡ് അംഗങ്ങള് ചര്ച്ച നടത്തുകയും ഏറ്റെടുക്കല് നടപടികള് പൂര്ത്തിയാക്കുകയുമായിരുന്നു.

ന്യൂയോര്ക്: ജനപ്രിയ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ പൂര്ണമായും ഏറ്റെടുത്ത് ശതകോടീശ്വര വ്യവസായി ഇലോണ് മസ്ക്. 4400 കോടി ഡോളറിനാണ് കരാര് ഒപ്പിട്ടത്. മസ്കിന്റെ ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരന് ഓഹരി ഉടമകളില് നിന്ന് സമ്മര്ദമുണ്ടായിരുന്നു. തുടര്ന്ന് അടിയന്തര പ്രാധാന്യത്തോടെ ബോര്ഡ് അംഗങ്ങള് ചര്ച്ച നടത്തുകയും ഏറ്റെടുക്കല് നടപടികള് പൂര്ത്തിയാക്കുകയുമായിരുന്നു.
നേരത്തേ 4300 കോടി ഡോളറായിരുന്നു അദ്ദേഹം ഓഫര് ചെയ്തിരുന്നത്. ഇതാണ് തന്റെ ബെസ്റ്റ് ആന്റ് ഫൈനല് ഓഫര് എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഓഹരിക്ക് 54.20 ഡോളറായിരുന്നു വാഗ്ദാനം. എന്നാല് ഒരു പടി കൂടി കടന്ന് ഇപ്പോള് 4400 കോടി ഡോളറിനാണ് മസ്ക് ട്വിറ്റര് സ്വന്തമാക്കിയത്.
ഫോര്ബ്സ് പട്ടികയില് ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോണ് മസ്ക്. അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററില് ഓഹരി പങ്കാളിയായത്. നിലവില് കമ്പനിയില് 9.2 ശതമാനം ഓഹരി നിക്ഷേപമുള്ള മസ്ക് ബോര്ഡ് അംഗത്വം വേണ്ടെന്ന് വെച്ചതിന് പിന്നാലെ കമ്പനി ഏറ്റെടുക്കാനുള്ള താല്പര്യം അറിയിക്കുകയായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്ത്ഥ പ്ലാറ്റഫോം ആയി മാറണമെങ്കില് ട്വിറ്റര് സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്കിന്റെ നിലപാട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്റര് ഓഹരിയുടമകളുമായി മസ്ക് ചര്ച്ച നടത്തുന്നുണ്ട്.
കരാര് സംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടാനാണ് ട്വിറ്റര് മാനേജ്മെന്റ് തീരുമാനം എന്നാണ് ബിബിസി റിപോര്ട്ട് ചെയ്യുന്നത്.
'ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയില് സുപ്രധാനമായ കാര്യങ്ങള് ചര്ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല് ടൗണ് സ്ക്വയറാണ് ട്വിറ്റര്' കരാര് പ്രഖ്യാപിച്ച് മസ്ക് പ്രസ്താവനയില് പറഞ്ഞു. പുതിയ ഫീച്ചറുകള് ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അല്ഗോരിതങ്ങള് ഓപ്പണ് സോഴ്സ് ആക്കി വിശ്വാസം വര്ദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാവര്ക്കും ആധികാരികത നല്കുക തുടങ്ങിയവയിലൂടെ ട്വിറ്ററിനെ എക്കാലത്തേയും മികച്ചതാക്കാന് ഞാന് ആഗ്രഹിക്കുന്നു. ട്വിറ്ററിന് അന്തമായ സാധ്യതകളുണ്ട്. അത് അണ്ലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും ചേര്ന്ന് പ്രവര്ത്തിക്കാന് ഞാന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് മസ്ക്. ഇദ്ദേഹം സ്വന്തം നിലയ്ക്കാണ് ട്വിറ്റര് വാങ്ങാന് ശ്രമിക്കുന്നത്. ഈ ഡീലില് ടെസ്ലയ്ക്ക് യാതൊരു പങ്കുമില്ല. മസ്ക് ട്വിറ്റര് സ്വന്തമാക്കുമോ എന്ന ആകാംക്ഷയില് അന്തിമ ചര്ച്ചകളില് ഉറ്റുനോക്കിയിരിക്കുകയായിരുന്നു ലോകം. അതേസമയം വാര്ത്ത പുറത്തുവന്ന ശേഷം ട്വിറ്ററിന്റെ ഓഹരി മൂല്യം 4.5 ശതമാനം ഉയര്ന്നു. 51.15 ഡോളറിലാണ് ന്യൂയോര്ക്ക് ഓഹരി വിപണിയില് ട്വിറ്റര് ഓഹരികളുടെ വിപണനം. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാന് ട്വിറ്റര് സ്വകാര്യ ആസ്തിയാകണമെന്നാണ് ഇലോണ് മസ്കിന്റെ വാദം. തന്നെ ഏറ്റവും നിശിതമായി വിമര്ശിക്കുന്നവര് വരെ ട്വിറ്ററില് തുടരും എന്നാണ് താന് പ്രതീക്ഷിക്കുന്നതെന്നും അതാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നുമാണ് ഇലോണ് മസ്ക് ഒടുവില് ട്വിറ്ററില് കുറിച്ചിരിക്കുന്നത്.
ട്വിറ്ററില് ഒന്പത് ശതമാനത്തിലേറെ ഇലോണ് മസ്ക് ഓഹരി സ്വന്തമാക്കിയതിന് പിന്നാലെയാണ്, സോഷ്യല് മീഡിയ പ്ലാറ്റ്ഫോമിനെ മുഴുവനായി വാങ്ങാനുള്ള താത്പര്യം ഇലോണ് മസ്ക് അറിയിച്ചത്. തുടക്കത്തില് ഇതിനെ തമാശയായി കരുതിയ ട്വിറ്റര് മാനേജ്മെന്റ് ഇലോണ് മസ്ക് പൊന്നുംവില പ്രഖ്യാപിച്ചതോടെ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയായിരുന്നു.
RELATED STORIES
സംഭൽ വെടിവയ്പിൽ കൊല്ലപ്പെട്ട മുസ്ലിമിൻ്റെ വിവരങ്ങൾ രേഖകളിൽനിന്ന്...
2 April 2025 3:24 AM GMTട്രംപിനെതിരേ 24 മണിക്കൂർ 20 മിനുട്ട് പ്രസംഗിച്ച് സെനറ്റർ
2 April 2025 3:15 AM GMTവഖ്ഫ് ഭേദഗതി ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും
2 April 2025 3:14 AM GMTകൂടല്മാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ട ഈഴവ ജീവനക്കാരൻ...
2 April 2025 2:33 AM GMTകെഎംഎംഎല്ലിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയ മുസ്ലിം ലീഗ്...
2 April 2025 2:16 AM GMTദുബൈയിൽ നിര്യാതനായി
1 April 2025 5:55 PM GMT