- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിത മല്സ്യവ്യാപാരികള്ക്കായി കെഎസ്ആര്‍ടിസി സൗജന്യ സര്‍വീസ് ആരംഭിച്ചു
തിരുവനന്തപുരം: വനിത മല്സ്യവ്യാപാരികള്ക്കായി ഫിഷറീസ് വകുപ്പും കെഎസ്ആര്‍ടിസിയും സംയുക്തമായി സമുദ്ര എന്ന പേരില്‍ സൗജന്യ ബസ് സര്‍വീസ് ആരംഭിച്ചു. പാളയം മാര്‍ക്കറ്റ് ജങ്ഷനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ സജി ചെറിയാന്, വി ശിവന്‍കുട്ടി, ജി ആര് അനില്‍ എം. എല്‍. എ മാരായ കെ അന്‍സലന്‍, വി കെ പ്രശാന്ത്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍ വിപണനത്തിനായി പോകുമ്പോള്‍ നേരിടുന്ന യാത്രാ ക്ലേശത്തിന് പരിഹാരം കാണുന്നതിനായാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂന്ന് ലോ ഫ്ലോര്‍ ബസുകളാണ് കെഎസ്ആര്‍ടിസി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിഷിങ് ഹാര്‍ബറുകളില്‍ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതല്‍ 10 വരെയുള്ള സമയത്താണ് സര്‍വീസുകള്‍ നടത്തുക. 24 പേര്‍ക്ക് ഒരു ബസില്‍ യാത്ര ചെയ്യാന്‍ കഴിയും. മല്സ്യക്കൊട്ടകള് സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോള്‍ പഌറ്റ്ഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവര്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകള്‍, മ്യൂസിക്ക് സിസ്റ്റം, റിയര്‍ ക്യാമറ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രതിവര്‍ഷം 72 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് അനുവദിച്ചു കഴിഞ്ഞു.പദ്ധതിയുടെ വിജയത്തെ അടിസ്ഥാനമാക്കി മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്.
RELATED STORIES
വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTവെയ്റ്റിങ്ങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി; വ്യവസായിക്ക് ദാരുണാന്ത്യം
12 Jan 2025 11:10 AM GMTവിദ്വേഷ പ്രസ്താവന; പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
11 Jan 2025 4:41 AM GMTമാലിന്യം തള്ളാനെത്തിയവരെ ഓടിച്ചിട്ട് പിടിച്ച് നഗരസഭയിലെ വനിതാ...
10 Jan 2025 6:07 AM GMTമദ്യം നല്കിയാല് മാത്രം പോരാ, ബാറുടമകള്‍ കസ്റ്റമര്‍ക്ക് ഡ്രൈവറെയും...
31 Dec 2024 10:14 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
24 Dec 2024 5:10 AM GMT